മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നവ്യ നായര്‍. അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. നീല നിറത്തിലുള്ള സാരിയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്

നീല നിറത്തിലുള്ള സാരിയും മാച്ചിങ്ങ് ബൗസുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഫുള്‍ സ്ലീവ് ബൗസ് വേറിട്ടൊരു ഭംഗി താരത്തിന് നല്‍കുന്നു. നോ മേക്കപ്പ് ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സിമ്പിള്‍ ഹെയര്‍ സ്റ്റൈലും എടുത്ത് പറയേണ്ടതാണ്. ഇപ്പോള്‍ ട്രെന്‍ഡായിട്ടുള്ള കെംപ് ജുവലറിയാണ് നവ്യ കഴുത്തില്‍ അണിഞ്ഞിരിക്കുന്നത്. ജീവിതം ആസ്വദിക്കൂ, മരിക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് നടി ഫോട്ടോയ്ക്ക് നല്‍കിയ അടി കുറിപ്പ്.

സിനിമ താരങ്ങളായ റിമ കലിങ്കല്‍. മന്യ നായിഡു തുടങ്ങി നിരവധി പേര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. പ്രായം കൂടും തോറും ഭംഗിയും കൂടുന്നുവെന്നാണ് ആരാധകരുടെ കമന്റുകള്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

Content Highlights: Navya nair new insatgram post