പ്രേക്ഷകരുടെ പ്രിയതാരം മിയ ജോർജും ആഷ്വിനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മനസ്സമ്മതം മുതൽ ഓരോ ചടങ്ങിനും അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിവാഹത്തിന് താരം ധരിച്ച ​ഗൗണും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

ലേബൽ എമ്മിന്റെ വനില ഷെയ്ഡിൽ ഡിസൈൻ ചെയ്ത ക്ലാസിക് വെഡ്ഡിങ് ​ഗൗണാണ് താരം ധരിച്ചത്. പത്തോളം പേർ ചേർന്ന് 487 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്. 

​വസ്ത്രത്തോടൊപ്പമുള്ള ലോങ് ടെയ്ൽ ​ഗൗണിന്റെ എടുപ്പും മിയയുടെ അഴക്‌ വർധിപ്പിച്ചു. വിവാഹത്തലേന്നിന് സർദോസി വർക്കോടുകൂടിയ ബ്ലൗസും കസവുസാരിയുമാണ് താരം ധരിച്ചത്. പാലക്കമാലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനായിരുന്നു ബ്ലൗസിന്റെ പ്രത്യേകത. 

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസ്സമ്മതം. 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

Content Highlights: miya george wedding dress