ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്തിന് തുടക്കമിട്ടത് മീരാഭായി ചാനുവായിരുന്നു. വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പരമ്പരാഗത മണിപ്പൂരി വസ്ത്രങ്ങളണിഞ്ഞ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

മിരയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വഴിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളില്‍ സന്തുഷ്ടയാണെന്ന അടികുറിപ്പും നല്‍കിയിട്ടുണ്ട്.

മെയ്‌തൈ എന്ന വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. റാപ്പ്‌റൗണ്ട് സ്‌കര്‍ട്ടും എംബ്രോയിഡറി ചെയ്ത ദുപ്പട്ടയുമാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. മനോഹരമായ നെക്ലെസും സിമ്പിളായ ഹെയര്‍ സ്റ്റൈലും ലുക്കിന്റെ ഭംഗി കൂട്ടുന്നു

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ ഒളിമ്പിക്സ് ഭാരോദ്വഹനത്തില്‍ ഒരു മെഡല്‍ നേടിയത്. ഇതിന് മുമ്പ് 2000-ത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.ജൂലായ് 27നാണ് താരം നാട്ടിലേക്ക് മടങ്ങിയെത്തിയത്‌.

Content Highlights: Mirabai Chanu traditional Manipuri attire