ലോകം മുഴുവനുമുള്ള മാധ്യമങ്ങള്‍ ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗന് പിറകെയാണ്. മേഗന്‍ അണിയുന്ന വസ്ത്രങ്ങളും മേക്കപ്പും എന്തിന് മേഗന്റെ കൈയിലുള്ള ഹാന്‍ഡ് ബാഗ് വരെ വാര്‍ത്തയാകുന്നു. മേഗന്റെ സൗന്ദര്യത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം.
36 വയസ്സുകാരിയായ മേഗന്റ ചര്‍മത്തിന്റെ തിളക്കത്തിനും മിനുമിനുപ്പിനും കാരണക്കാരി നിക്കോള ജോസ് എന്ന ഫേഷ്യലിസ്റ്റാണത്രേ. ജെന്നിഫര്‍ ലോപസ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫേഷ്യലിസ്റ്റായ നിക്കോള ജോസിന്റെ ക്ലൈന്റാണ് മേഗന്‍. നിക്കോളയുടെ ഇന്നര്‍ ഫേഷ്യല്‍ പേരുകേട്ടതാണ്.
വായ്ക്കുള്ളളില്‍ വിരലിട്ട് നടത്തുന്ന ഒരു പ്രത്യേക തരം ഫെയ്‌സ് മസാജിങ്ങ് ആണ് ഇത്. മുഖത്തെ മസിലുകളുടെ ടോണും ദൃഢതയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ചര്‍മത്തിന്റെ യുവത്വവും ഓജസ്സും നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഒരു ഫേഷ്യല്‍ മസാജിന് 250 യൂറോ ആണ് ചെലവ്.
നിക്കോളയുടെ നിര്‍ദേശപ്രകാരമുളള ഫേഷ്യല്‍ എക്‌സര്‍സൈസുകള്‍ താന്‍ ചെയ്യുന്നുണ്ടെന്നും വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി വളരെയധികം ഫലപ്രദമാണെന്നുമാണ് മേഗന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
തന്റെ ആകാരവടിവിനും സൗന്ദര്യത്തിനും മേഗന്‍ നന്ദി പറയുന്ന മറ്റൊരാള്‍ സ്വന്തം അമ്മ തന്നെയാണ്. സാമൂഹ്യപ്രവര്‍ത്തകയും യോഗ ടീച്ചറുമാണ് മേഗന്റെ അമ്മ ഡോറിയ. പതിമൂന്ന് വയസ്സുമുതല്‍ ചര്‍മസംരക്ഷണത്തിനായി അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്ന് മേഗന്‍ പറയുന്നു.
Video Courtesy : Sweet