മേഗന്‍ മാർക്കലിന്റെയും ഹാരിരാജകുമാരന്റെയും പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. മേഗന്‍ അണിഞ്ഞിരിക്കുന്നത് ഡയാന രാജകുമാരിയുടെ കൈയിലുണ്ടായിരുന്ന പ്രസിദ്ധമായ സ്വര്‍ണ കാര്‍ട്ടിയര്‍ വാച്ചിന്റെ അതേ മോഡലാണ്. ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായാണ് മേഗന്‍ ഈ വാച്ച് അണിഞ്ഞിരിക്കുന്നതെന്നാണ് മേഗന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പ്.
ടൈം100 ടോക്സ്സിന്റെ സ്‌പെഷ്യല്‍ എപ്പിസോഡില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ദമ്പതികളുടെ ഈ ചിത്രം പകര്‍ത്തിയത്. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
മേഗന്റെ ആക്‌സസറികളില്‍ കണ്ണുടക്കുന്ന ആരും ഈ വാച്ച് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാവും ഓര്‍ക്കുക. ഡയാന രാജകുമാരി അണിഞ്ഞിരുന്ന കാര്‍ട്ടിയര്‍ ടാങ്ക് ഫാഞ്ചൈസ് വാച്ച് മോഡലാണ് ഇതും. എന്നാല്‍ ഡയാനയുടെ വാച്ചല്ല. കാര്‍ട്ടിയര്‍ വാച്ചുകളോട് പ്രത്യേകമൊരു ഇഷ്ടമുണ്ടെന്ന് മേഗന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2012 ലാണ് മേഗന്‍ ഈ വാച്ച് സ്വന്തമാക്കുന്നത്. തനിക്കൊരു മകള്‍ പിറന്നാല്‍ അവള്‍ക്ക് നല്‍കാനാണ് ഈ വാച്ചെന്നാണ് മേഗന്‍ ഹലോ മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറയുന്നത്. 'അത് അവരുമായുള്ള നമ്മുടെ പ്രത്യേക ബന്ധത്തിന്റെ പ്രതീകമാണ്.'
വാച്ചിനൊപ്പം എന്‍ഗേജ്‌മെന്റ് റിങും, വെഡിംങ് ബാന്‍ഡും ഒരു വളയും വലതു കൈയിലെ ചെറുവിരലില്‍ ഒരു മോതിരവും മേഗന്‍ അണിഞ്ഞിട്ടുണ്ട്.
Content Highlights: Meghan seems to be wearing Princess Diana’s famous Cartier watch during photoshoot