'രുപാട് മേക്കപ്പ് അണിയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു മികച്ച ഡയറ്റാണ് ഏറ്റവും പ്രധാനം. ചര്‍മം എല്ലായ്‌പ്പോഴും മോയ്ചുറൈസ്ഡ് ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.  ഇതെല്ലാം അടിസ്ഥാനപരമായ കാര്യങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ എന്നില്‍ ഇത് അത്ഭുതം സൃഷ്ടിക്കുന്നു.' 

ഫെമിന മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫെമിനക്ക് നല്‍കിയ അഭിമുഖത്തില്‍ മാനുഷി തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് പറഞ്ഞത് ഇത്രമാത്രമാണ്. 

കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമാണ് ലോകസുന്ദരി കിരീടം വരെയെത്തിയ മാനുഷിയുടെ സൗന്ദര്യ യാത്രയുടെ സീക്രട്ട്‌സ്. സെലിബ്രിറ്റി ന്യൂട്രീഷനായ മാമി അഗര്‍വാളാണ് മാനുഷിയുടെ ഫിറ്റ്‌നെസ് ഗുരു. ആറുനേരം കഴിക്കേണ്ട മികച്ചൊരു ഡയറ്റ് ചാര്‍ട്ടാണ് മിസ് ഇന്ത്യക്ക് ശേഷം ലോക സുന്ദരി മത്സരത്തിന് തയ്യാറെടുക്കുന്ന മാനുഷിക്ക് വേണ്ടി മാമി തയ്യാറാക്കിയത്. 

manushi
മാനുഷി മാമിക്കൊപ്പം.Image Courtesy:Instagram/manushi_chhillar

 

അതിരാവിലെ - ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം (താല്പര്യപ്രകാരം ചെറുനാരങ്ങ നീര്‍ ചേര്‍ക്കാം)Anti-drug

പ്രാതല്‍ - ഓട്ട്‌സ് അല്ലെങ്കില്‍ വീറ്റ് ഫ്‌ളെയ്ക്ക്‌സിനൊപ്പം ശുദ്ധമായ കട്ടത്തൈര്, കൂടാതെ ഫ്രഷ് ഫ്രൂട്ട്‌സ് സീഡ്‌സ്, രണ്ടോ മൂന്നോ മുട്ട വെള്ള, കാരറ്റ്, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് എന്നിവ

മിഡ് മീല്‍ - നാളികേരവെള്ളവും പഴങ്ങളും

ഉച്ചഭക്ഷണം - ക്വിനോ/ ചോറ് / ചപ്പാത്തി ഇതിനൊപ്പം ഒരു ബൗള്‍ വെജിറ്റബിള്‍സ്. ഷ്രെഡഡ് ചിക്കന്‍ അല്ലെങ്കില്‍ പയറുവര്‍ഗങ്ങള്‍

വൈകീട്ട് -  പഴവര്‍ഗ്ഗങ്ങള്‍/ വാഴപ്പഴം. ഫിഗ് സ്മൂത്തി. ഉപ്പുചേര്‍ക്കാത്ത നട്‌സ് എന്നിവ

അത്താഴം - പാകം ചെയ്ത പച്ചക്കറികള്‍ (ബ്രൊക്കോളി / കാരറ്റ് / ബീന്‍സ് / കൂണ്‍ / ബീറ്റ്‌റൂട്ട്). ചിക്കന്‍ / ഫിഷ് (ഗ്രില്‍ഡ് / റോസ്റ്റഡ്)

manushi
Image Courtesy:Instagram/manushi_chhillar

ഈ ഡയറ്റ് ചാര്‍ട്ടിന് പുറമെ നിത്യവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. രാത്രി എട്ടുമണിക്കൂര്‍ ഉറക്കവും നിര്‍ബന്ധം. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ആഴ്ചയില്‍ നാലോ അഞ്ചോ തവണ വര്‍ക്കൗട്ടിനും മാനുഷി സമയം ചെലവഴിച്ചിരുന്നു. 

Content Highlights: Manushi Chchiller,Nmami Agarwal, Miss World 2017, Workout, Diet