ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴച്ച വരുത്താത്തവരാണ് ബോളിവുഡ് താരങ്ങളിലേറെയും. നടി മന്ദിരാബേദിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലേറെയും പങ്കുവച്ചിരിക്കുന്നത് ഫിറ്റ്‌നസ് വിശേഷങ്ങളാണ്. ഇപ്പോള്‍ മന്ദിര പങ്കുവച്ചിരിക്കുന്നത് വ്യത്യസ്തമായി സാരി ധരിച്ചു നില്‍ക്കുന്ന ഒരു ചിത്രമാണ്. 

നീളന്‍ വരകളോടു കൂടിയ റോയല്‍ ബ്ലൂ സാരിയാണ് മന്ദിര ധരിച്ചിരിക്കുന്നത്. സാരിയേക്കാള്‍ വ്യത്യസ്തമായിരിക്കുന്നത് അതു ധരിച്ചിരിക്കുന്ന രീതിയാണ്. കാഷ്വലും മോഡേണും മിക്‌സ് ചെയ്ത സ്റ്റൈലിലാണ് മന്ദിര ഈ സാരി ഉടുത്തിരിക്കുന്നത്. ബ്ലൗസിനു പകരം പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് കൊണ്ടുള്ള ബ്രാലെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബൂട്ടുകള്‍ സാരിലുക്കിനെ തികച്ചും വ്യത്യസ്തമാക്കി. 

പിന്‍ഭാഗത്തേക്ക് അലസമായിട്ടിരിക്കുന്ന സാരി കീഴ്ഭാഗത്തേക്ക് ഉടുത്തിരിക്കുന്നതിലാണ് പുതുമ കൊണ്ടുവന്നിരിക്കുന്നത്. ഒരുകാല്‍ പൂര്‍ണമായും കാണും വിധത്തിലാണ് സാരി ഉടുത്തിരിക്കുന്നത്. ഈ കാലില്‍ ബൂട്ട് ധരിച്ചതാണ് ലുക്കിനെ ഹൈലൈറ്റ് ചെയ്യിക്കുന്നത്. 

വസ്ത്രധാരണത്തിലെ വ്യത്യസ്തതയ്ക്ക് മാറ്റുകൂട്ടുന്ന മിനിമല്‍ മേക്കപ്പാണ് മന്ദിര അണിഞ്ഞത്. ന്യൂഡ് ലിപ്സ്റ്റിക്കും സ്‌മോകീ ഐസും മന്ദിരയുടെ സൗന്ദര്യം വര്‍ധിപ്പിച്ചു. ഇനി താരത്തിന്റെ ഈ വ്യത്യസ്തമായ സാരി ലുക്കിനു വേണ്ടി താരം ചിലവാക്കിയത് എത്രയാണെന്നോ? 27,995 രൂപയാണ് മന്ദിരയുടെ ഈ കിടിലന്‍ സാരിയുടെ വില.

Content Highlights: Mandira Bedi new saree look