ട്ടംപോലെ എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടിയും മോഡലുമായ മാളവിക മോഹനൻ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മാളവിക ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ഇപ്പോഴിതാ പുതുതായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലും മാളവികയുടെ ഔട്ട്ഫിറ്റിനെ പ്രശംസിക്കുകയാണ് ഫാഷനിസ്റ്റകൾ. 

എത്നിക് ഫാഷനെ മനോഹരമായി അവതരിപ്പിക്കുന്ന താരങ്ങളിലൊരാളാണ് മാളവിക. ഇക്കുറിയും മാളവിക ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. പ്രശസ്ത ഡിസൈനർ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത ലെഹം​ഗ ധരിച്ചുള്ള മാളവികയാണ് ചിത്രങ്ങളിലുള്ളത്. 

ബ്ലഷ് പിങ്ക് ലെഹം​ഗയുടെ പ്രത്യേകത നീളത്തിലുള്ള പഫ് സ്ലീവ് ബ്ലൗസാണ്. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹം​ഗ. ഇറക്കമാർന്ന കഴുത്താണ് ബ്ലൗസിന്റെ പ്രത്യേകത. കല്ലുകൾ പതിപ്പിച്ച ചോക്കർ നെക്ലസും ഹെവി കമ്മലുകളും ഔട്ട്ഫിറ്റിന്റെ പ്രൗഢി കൂട്ടി. 

ഒപ്പം പിങ്ക്  ലെഹം​ഗ ധരിച്ചുള്ള മറ്റൊരു ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട്. സ്ലീവ്ലെസ് ആയ സിൽവർ സീക്വിൻ ബ്ലൗസാണ് ലെഹം​ഗയുടെ പ്രത്യേകത. അതിമനോഹരമെന്നാണ് മാളവികയുടെ ഇരു ലെഹം​ഗാ ലുക്കുകൾക്കും കീഴെ ആരാധകരുടെ കമന്റുകൾ.

അടുത്തിടെയും സമാനമായ ലെംഹ​ഗയിലുള്ള ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരുന്നു. ഷെഹ്ലാ ഖാൻ തന്നെ ഡിസൈൻ ചെയ്ത മിന്റ് ​ഗ്രീൻ നിറത്തിലുള്ള ലെഹം​ഗ ധരിച്ചുള്ള ചിത്രമാണ് അന്ന് പങ്കുവെച്ചത്. ചെറിയ സ്ലീവുകളുള്ള ബ്ലൗസും ഫ്ളോറൽ എംബ്രോയ്ഡറിയോടെയുള്ള സ്കേർ‌ട്ടുമായിരുന്നു പ്രത്യേകത. 

Content Highlights: Malavika Mohanan Lehenga look, malavika mohanan outfit, celebrity fashion, bollywood celebrity news