ലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കോളിവുഡിലുമൊക്കെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് നടി മാളവിക മോ​ഹനൻ. ഫാഷൻ സെൻസിന്റെ കാര്യത്തിലും താരം ഒട്ടും പുറകിലല്ല. ലെഹം​ഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും ആരാധകർക്കായി ലെഹം​ഗയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. 

പ്ലഷ് പിങ്ക് ലെഹം​ഗ ധരിച്ചു നിൽക്കുന്ന മാളവികയാണ് ചിത്രത്തിലുള്ളത്. എംബ്രോയ്ഡറി വർക്കുകളാണ് ലെഹം​ഗയുടെ പ്രത്യേകത. ടൊരാനി ഡിസൈൻസിന്റേതാണ് ലെഹം​ഗ. 

ലേസ് എംബ്രോയ്ഡറിയാണ് ലെഹം​ഗയിൽ നിറഞ്ഞുനിൽക്കുന്നത്. ലെഹം​ഗയ്ക്കൊപ്പം ധരിച്ച ചോളിയിലും എംബ്രോയ്ഡറി വർക്കുകളാണ് മുന്നിലുള്ളത്. അതേനിറത്തിലുള്ള നെറ്റ് ദുപ്പട്ട കൂടിയായപ്പോൾ ലെഹം​ഗാ ലുക് മനോഹരമായി. 

പേൾ ചോക്കറാണ് ലെഹം​ഗയ്ക്കൊപ്പം മാളവിക അണിഞ്ഞത്. താരം ധരിച്ച വസ്ത്രത്തിന്റെ വില തപ്പിപ്പിടിച്ചവരുമുണ്ട്.1,62,000 രൂപയാണ് മനോഹരമായ ഈ ലെഹം​ഗയുടെ വില. 

അടുത്തിടെയും സമാനമായ ലെംഹ​ഗയിലുള്ള ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരുന്നു. പ്രശസ്ത ഡിസൈനർ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത ലെഹം​ഗ ധരിച്ചുള്ള ചിത്രങ്ങളാണ് അന്നു പങ്കുവെച്ചത്. ചിത്രങ്ങൾക്ക് കീഴെയും മാളവികയെ പ്രശംസിച്ച് ആരാധകർ കമന്റ് ചെയ്തിരുന്നു. 

മാളവികയുടെ ലെഹം​ഗാ ലുക് ചിത്രങ്ങൾ

Content Highlights: malavika mohanan lehenga look, celeberity fashion, bollywood fashion, malavika mohanan instagram