malaika
image:instagram malaikaarorakhanofficial

44 വയസ്സൊക്കെ ഒരു വയസ്സാണോയെന്ന് 44-ാം ജന്മദിനത്തില്‍ മലൈക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും.

ഛയ്യ ഛയ്യാ എന്ന പാട്ടിന് ട്രെയിന് മുകളില്‍ നിന്ന് ചുവടുവെച്ച് ആരാധകരുടെ ഹൃദയത്തുടിപ്പേറ്റിയ മലൈക ഓരോ വര്‍ഷവും കൂടുതല്‍ ചെറുപ്പമായി വരികയാണ്. 29-ന് മുകളിലേക്ക് പ്രായം കുതിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഓ വയസ്സായി എന്ന് സ്വയം ഒതുങ്ങുന്നവര്‍ കണ്ടുപഠിക്കണം മലൈകയെ. 

ബോളിവുഡില്‍ ഏറ്റവും മനോഹരമായി ശരീരം കാത്തുസൂക്ഷിക്കുന്നവരില്‍ മുന്‍നിരയിലാണ് എന്നും മലൈക. ഛയ്യ ഛയ്യയില് ഷാരൂഖിനൊപ്പം ചുവടുവെച്ച മലൈകയേകയേക്കാള്‍ സുന്ദരിയായിരുന്നില്ലേ മുന്നീ ബദ്‌നാം ഹുയി എന്ന പാട്ടിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം സല്‍മാനൊപ്പം ആടിയ മലൈക. യോഗയും വ്യായാമമുറകളുമാണ് മലൈകയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം. 

ശരീരസംരക്ഷണം കൊണ്ടുമാത്രമല്ല തന്റെ വസ്ത്രധാരണം കൊണ്ടും ഏവരേയും ഞെട്ടിച്ചിട്ടുള്ള താരമാണ് മലൈക. ഐറ്റം ഡാന്‍സാകട്ടെ, നിശാപാര്‍ട്ടികളാകട്ടെ, അവാര്‍ഡ് നിശകളാകട്ടെ വസ്ത്രധാരണത്തില്‍ ഒരു മലൈക ടച്ച് ഉണ്ടായിരിക്കും.

മുംബൈ ഗ്ലാമര്‍ ലോകത്തെ വളര്‍ന്നുവരുന്ന ഫാഷനിസ്റ്റകലുടെ റോള്‍മോഡലാണ് മലൈക. പലരും മലൈകയെ അനുകരിച്ചാണ് സ്വന്തം സ്‌റ്റൈല്‍ രൂപീകരിക്കുന്നത് പോലും

 

My kinda bday 💃💃soak in the sun n love .... @jumeirahalnaseem #discoveralnaseem

A post shared by Malaika Arora Khan (@malaikaarorakhanofficial) on

 

@gqindia #latestissue #oct2017🌞 @signe_vilstrup @tanster24 @mehakoberoi @ektakauroberoi

A post shared by Malaika Arora Khan (@malaikaarorakhanofficial) on

 

Happy Diwali 🙏......such a lovely n auspicious day.thank u @manekaharisinghani @raw_mango

A post shared by Malaika Arora Khan (@malaikaarorakhanofficial) on

Courtesy : Instagram malaikaarorakhanofficial