മലൈക അറോറ ഇന്‍സ്റ്റഗ്രാമിലെ ഹോട്ട് സ്റ്റാറാണ്. മുംബൈയിലെ വസതിയില്‍ വെച്ച് മലൈക നടത്തിയ പ്രി ക്രിസ്മസ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പുതിയ ഹോട്ട് ടോപിക്. 

മെറൂണ്‍ നിറത്തിലുള്ള വെല്‍വെറ്റ് കുട്ടിയുടുപ്പം സീക്വന്‍സ് വര്‍ക്കുള്ള റെഡ് ജാക്കറ്റും ആണ് മലൈക അണിഞ്ഞിരുന്നത്. എന്നാല്‍ പലര്‍ക്കും മലൈക അണിഞ്ഞ ഉടുപ്പിന്റെ ഇറക്കം വല്ലാതെ കുറഞ്ഞുപോയോ എന്നായിരുന്നു സംശയം. 

കരീഷ്മ കപൂര്‍, കരീന കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്കൊപ്പം പാര്‍ട്ടി ആസ്വദിച്ച് സോഫയില്‍ ഇരിക്കുന്ന മലൈകയുടെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. അല്പമൊക്കെ മൂടിവെക്കുന്നതല്ലേ നല്ലത് എന്ന രീതിയിലുള്ള ഉപദേശവുമായാണ് സദാചാരവാദികള്‍ പലരും മലൈകയെ നേരിട്ടിരിക്കുന്നത്. 

instagram
Image: Instagram/Seemakhan