ഘോഷ രാവുകളിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ മടികാണിക്കാത്തവരാണ് ബോളിവുഡ് താരങ്ങൾ. ഇപ്പോഴിതാ നടൻ അനിൽ കപൂറിന്റെ വീട്ടിലൊരുക്കിയ ദീപാവലി പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. കൂട്ടത്തിൽ സാരി ലുക്കിലെത്തിയ മലൈക അറോറയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 

കാമുകൻ അർജുൻ കപൂറിനൊപ്പമാണ് മലൈക ആഘോഷത്തിനെത്തിയത്. എത്നിക് ടച്ചോടെ സാരി ധരിച്ചെത്തിയ മലൈക കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ പക്ഷം. റാണി പിങ്ക് നിറത്തിലുള്ള സാരിയും ഷാംപെയ്ൻ ​ഗ്രീൻ കളറിലുള്ള ബ്രാലെറ്റുമാണ് താരം ധരിച്ചിരുന്നത്. 

രണ്ടു കടുത്ത നിറങ്ങൾ ഒന്നിച്ച് ധരിച്ചത് വ്യത്യസ്തമായെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്രയുടെ ലേബലിലുള്ളതാണ് മലൈക ധരിച്ച സാരി. ​തിളങ്ങുന്ന എംബ്രോയ്ഡറി വർക്കുകളോടെയുള്ള ബോർഡറാണ് സാരിയുടെ പ്രത്യേകത. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by yogen shah (@yogenshah_s)

സാരിക്ക് ചേരുന്ന പിങ്ക് നിറത്തിലുള്ള വളകൾ കൈനിറയെ അണിഞ്ഞിരിക്കുന്നതും കാണാം. സിൽവർ നിറത്തിൽ കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും അതേ നിറത്തിലുള്ള കമ്മലും ഭം​ഗി കൂട്ടി. പാർട്ടി ലുക്കിനായി സിൽവർ, ​ഗോൾഡ് ഷെയ്ഡിലുള്ള ബാ​​ഗും താരം കൂടെ കൂട്ടിയിരുന്നു. 

മുടി പുറകിൽ വട്ടത്തിൽ കെട്ടി വച്ച് ചുവപ്പു പൂക്കൾ ചൂടിയത് ട്രഡീഷണൽ ടച്ച് നൽകി. കറുപ്പു നിറത്തിലുള്ള കുർത്ത ധരിച്ചാണ് അർജുൻ കപൂർ വേദിയിലെത്തിയത്. 

അടുത്തിടെയാണ് താരത്തിന്റെ നാൽപത്തിയെട്ടാം പിറന്നാൾ കഴിഞ്ഞത്. ഇപ്പോഴും ചുറുചുറുക്കോടെ ഇരിക്കാൻ കഴിയുന്നതിനെക്കുറിച്ചും യുവത്വം കാത്തുസൂക്ഷിക്കുന്നതിൽ വീട്ടിൽ സ്വീകരിക്കുന്ന പൊടിക്കൈകളെക്കുറിച്ചും താരം സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. 

Content Highlights: malaika arora saree look, malaika arora fashion, bollywood news, malaika arora arjun kapoor, malaika arora news