ഫിറ്റ്നസ് മാത്രമല്ല ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ. യുവനടിമാരെപ്പോലും വെല്ലുംവിധത്തിലുള്ള ഔട്ട്ഫിറ്റുകളിലാണ് താരം വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ മലൈക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രവും താരത്തിന്റെ ഫാഷൻ സെൻസ് വ്യക്തമാക്കുന്നതാണ്. 

അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഒരു ചിത്രമാണ് മലൈക പങ്കുവച്ചിരിക്കുന്നത്. ​ഗൗരവ് ​ഗുപ്ത ലേബലിന്റെ മനോഹരമായൊരു സാരീ​ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. എൺപതിനായിരം രൂപയോളമാണ് ഔട്ട്ഫിറ്റിന്റെ വില.

ശരീരത്തോട് ഇഴുകിച്ചേർന്നുകിടക്കുന്ന സാരിക്കും ​​ഗൗണിനും സമാനമായ വസ്ത്രമാണിത്. സാരിയുടേതു പോലുള്ള ഞൊറിവുകളും ​ഗൗണിനു സമാനമായ ഡിസൈനുമാണ് പ്രത്യേകത. സാരിത്തുമ്പു പോലൊരു ഭാ​ഗവും ഔട്ട്ഫിറ്റിൽ കാണാം. എമറാൾഡ് നെക്ലസ് ധരിച്ച് അഴിച്ചിട്ട മുടിയോടെയാണ് താരം ഒരുങ്ങിയത്. സ്മോക്കീ ഐസും ന്യൂഡ് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു. 

അടുത്തിടെ മലൈക പങ്കുവച്ച ചുവപ്പുസാരിയുടെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. റീ​ഗൽ റെഡ് നിറത്തിലുള്ള ​ഗോൾഡൻ വർക്കുകളോടു കൂടിയ ആഡംബര സാരി ധരിച്ച ചിത്രമാണ് അന്ന് വൈറലായത്. കൊറോണക്കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവു ലഭിച്ചതോടെ ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുക്കുകയാണ് മലൈക ഇപ്പോൾ. 

Content Highlights: malaika arora saree gown