നാൽപതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്ന താരമാണ് ബോളിവുഡ് നടി മലൈക അറോറ. യോ​ഗയും ചിട്ടയോടെയുള്ള ഡയറ്റും വർക്കൗട്ടുമൊക്കെയാണ് തന്റെ ഫിറ്റ്നസിനു പിന്നിലെന്ന് മലൈക പറയാറുണ്ട്. ഫാഷൻ സെൻസിന്റെ കാര്യത്തിലും മലൈക ഒട്ടും പുറകിലല്ല. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് പാർട്ടി സ്റ്റൈൽ ഔട്ട്ഫിറ്റ് ധരിച്ചു നിൽക്കുന്ന മലൈകയുടെ ചിത്രങ്ങളാണ്. 

ഒരു പുരസ്കാര വേദിയ്ക്കായി മലൈക ധരിച്ച വസ്ത്രങ്ങളാണ് ഫാഷനിസ്റ്റകളുടെ മനം കവർന്നത്. വൺ ഷോൾഡർ ​ഗോൾഡ് മിനി ഡ്രസ്സിൽ മലൈക കൂടുതൽ ചെറുപ്പമായെന്നാണ് ആരാധകർ പറയുന്നത്. 

ഒരു കൈ ഫുൾ സ്ലീവായ, തിളങ്ങുന്ന ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് മലൈക എത്തിയത്. ടാന്യ ​ഗാവ്രിയാണ് സ്റ്റൈൽ ചെയ്തത്. മെറ്റാലിക് റഫിൾ‍ഡ് ജാക്വാഡ് മിനി ഡ്രസ് എന്ന പേരിലുള്ള വസ്ത്രത്തിന്റെ വില 40,000 രൂപയാണ്.‌

നോർവീജിയയിൽ നിന്നുള്ള ഫാഷൻ ഡിസൈനര്‌ പീറ്റർ ദൻഡാസ് ആണ് വസ്ത്രം ഡിസൈൻ ചെയ്തത്. വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന ഷിമ്മറി ​ഗോൾഡൻ ഐഷാഡോ താരത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു. 

ഹൈലൈറ്റ് ചെയ്ത മിഴികളും ചുവപ്പ് ലിപ്സ്റ്റിക്കും ഹൈലൈറ്റ് ചെയ്ത കവിളുകളും ഇഴയെടുത്ത് പുറകിൽ കെട്ടിയ പോണിടെയ്ലുമൊക്കെ സ്റ്റൈലിഷ് ലുക്ക് പൂർണമാക്കി. 

Content Highlights: malaika arora outfit, celebrity fashion, bollywood news