ഫിറ്റ്‌നെസിലും ഫാഷന്‍ രംഗത്തും പരീക്ഷണങ്ങള്‍ക്ക് യാതൊരു മടിയും കാണിക്കാത്ത താരമാണ് ബോളിവുഡ് നടി മലൈക അറോറ. എമറാള്‍ഡ് ഗ്രീന്‍ നിറത്തില്‍ പാന്റ്‌സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന മലൈകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് മലൈകയുടെ പുതിയ മേക്ക്ഓവര്‍. മലൈകയുടെ സ്‌റ്റൈലിസ്റ്റ് താന്യ ഗവ്‌രിയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജൂഡി ഷാങ് ആണ് മലൈക ധരിച്ച വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

ഇറക്കമുള്ള ബ്ലേസറിനൊപ്പം ഹൈ-വെയ്സ്റ്റ് പാന്റുമാണ് മലൈകയുടെ വേഷം. ബ്ലേസറിന് വലിയ പോക്കറ്റുകളും വലിയ കറുത്ത ബട്ടണും ഉണ്ട്. പാന്റിന്റെ അടിഭാഗം വിടര്‍ന്നു നില്‍ക്കുന്നു. 

പൂര്‍ണമായും സില്‍ക്കില്‍ തീര്‍ത്ത ഈ ഔട്ട്ഫിറ്റിന് 78,000 രൂപയാണ് വില. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

എമറാള്‍ഡും ഡയമണ്ടും ചേര്‍ന്ന നെക്ലേസ് ആണ് ആക്‌സസറീസ് ആയിട്ടുള്ളത്. 
ചിത്രങ്ങളില്‍നിന്ന് കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍ കമന്റുചെയ്തു. റൗണ്ട് മസ്റ്റാര്‍ഡ് ബാഗിനൊപ്പം ഹൈഹീല്‍ഡ് ചെരുപ്പുമാണ് മല്ലിക അണിച്ചിരിക്കുന്നത്. 

Content highlights: malaika arora in rs 78k emerald green pantsuit looks so dreamy