കൊറോണക്കാലത്ത് വീട്ടിലിരിക്കാൻ അവസരം കിട്ടിയപ്പോൾ ആരാധകരുമായി സംവദിക്കാൻ കൂടുതൽ സമയം കണ്ടെത്തിയ താരമാണ് ബോളിവുഡ് നടി മലൈക അറോറ. ഫിറ്റ്നസ് ടിപ്സും സൗന്ദര്യ സംരക്ഷണത്തിനുള്ള മാർ​ഗങ്ങളുമൊക്കെ മലൈക പങ്കുവച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് സാരിയിൽ അതിസുന്ദരിയായി നിൽക്കുന്ന മലൈകയുടെ ഒരു ചിത്രമാണ്. 

റീ​ഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയുടുത്ത് നിൽക്കുന്ന മലൈകയുടെ ചിത്രമാണത്. ചുവപ്പിൽ ​ധാരാളം ​ഗോൾഡൻ വർക്കുകളടങ്ങിയ സാരിയാണ് മലൈക ധരിച്ചിരിക്കുന്നത്. ഒപ്പം സാരിയോടിണങ്ങുന്ന ആഭരണങ്ങൾ മലൈകയുടെ മാറ്റുകൂട്ടി. 

ഒരൽപം ആർഭാടമാർന്ന ആഭരണങ്ങളാണ് താരം വ്യത്യസ്തമാർന്ന ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ചോക്കറിനൊപ്പം കഴുത്തു നിറഞ്ഞു കിടക്കുന്ന ഇഴകളായുള്ള നെക്ലസും പരമ്പരാ​ഗത ശൈലിയിലുള്ള വളകളും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. അർധചന്ദ്രാകൃതിയിലുള്ള ചുവന്ന പൊട്ടുകൂടിയായപ്പോൾ മലൈക അസ്സൽ ട്രഡീഷണൽ സുന്ദരിയായി. ഒപ്പം മിനിമൽ മേക്അപ്പും മുടി ഒതുക്കി പുറകിലേക്കു കെട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത്. 

അടുത്തിടെ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹം​ഗ ധരിച്ചു നിൽക്കുന്ന മലൈകയുടെ ചിത്രവും വൈറലായിരുന്നു. കൊറോണക്കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവു ലഭിച്ചതോടെ ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുക്കുകയാണ് മലൈക ഇപ്പോൾ. 

Content Highlights: Malaika Arora in red saree with traditional jewellery Viral Pics