തന്റെ പ്രിയപ്പെട്ട വസ്ത്രമായ സാരിയോടുള്ള ഇഷ്ടം തുറന്ന് പ്രകടിപ്പിക്കാറുള്ള നടിയാണ് മാധുരി ദീക്ഷിത്. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ താരം മിക്കപ്പോഴും ആരാധകര്‍ക്കായി ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മനോഹരമായ സില്‍ക്ക് പിങ്ക് സാരി ചുറ്റി നില്‍ക്കുന്ന മാധുരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
പിങ്കില്‍ സ്വര്‍ണനിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കുള്ള സാരിയാണ് മാധുരിയുടേത്. ഇതിന് ഇണങ്ങുന്ന എംബ്രോയിഡറി വര്‍ക്ക് ചെയ്ത പിങ്ക് ബ്ലൗസുമാണ് താരം അണിഞ്ഞിരിക്കുന്നത്. 
സ്ലീക്ക് ബണ്‍ രീതിയില്‍ ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നു. 
ഡിസൈനറായ ഷിതിജ് ജലോരിയാണ് മാധുരി അണിഞ്ഞ സാരി ഡിസൈന്‍ ചെയ്തത്. 89,800 രൂപയാണ് ഈ സാരിയുടെ വില. കരണ്‍ ജോഹറിന്റെ ത്യാനി ജൂവല്ലറി, ഫാല്‍ഗുനി മെഹ്തയുടെ ജഡായു ജൂവല്ലറി എന്നിവടങ്ങളില്‍നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞത്.
 
Content highllights: madhuri dixit in pink silk sari viral pics