എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കിയാര അദ്വാനി. ഫാഷൻ സെൻസിന്റെ കാര്യത്തിലും താരം ഒട്ടും പുറകിലല്ല. ലെഹം​ഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ കിയാര പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത് കിയാരയുടെ പിങ്ക് ലെഹം​ഗയിലുള്ള ചിത്രങ്ങളാണ്. 

അർപിത മേത്ത ഡിസൈൻ ചെയ്ത ബ്രൈറ്റ് പിങ്ക് ലെഹം​ഗ ധരിച്ച ചിത്രങ്ങളാണ് കിയാര പങ്കുവെച്ചത്. സിൽവർ നിറത്തിലുള്ള മിറർ വർക്കുകളാണ് ഈ ചിക്കൻകാരി ലെഹം​ഗയുടെ പ്രത്യേകത. വെള്ള നിറത്തിലുള്ള എംബ്രോയിഡറികളും ലെഹം​ഗയിൽ നിറഞ്ഞു കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

സ്ലീവ്ലെസ് ചോളിയാണ് ലെഹം​ഗയ്ക്കൊപ്പം കിയാര ധരിച്ചത്. ലെഹം​ഗയുടേതിന് സമാനമായ എംബ്രോയ്ഡറിയും മിറർ‌ വർക്കുകളുമാണ് ചോളിയിലും കാണാനാവുന്നത്. ഇതിനോടു ചേരുന്ന ദുപ്പട്ടയും ട്രഡീഷണൽ ലുക്കിന് മാറ്റുകൂട്ടുന്നു. 

പേൾ നെക്ലസ് ആണ് ലെ​​ഹം​ഗയ്ക്കൊപ്പം താരം അണിഞ്ഞത്. ഒരുകൈയിൽ മാത്രം സിൽവർ നിറത്തിലുള്ള വളകളും അണിഞ്ഞു. അഴിച്ചിട്ട മുടിയിഴകളും പിങ്ക് ലിപ് ​ഗ്ലോസുമൊക്കെ താരത്തെ കൂടുതൽ സുന്ദരിയാക്കി.

Content Highlights: kiara advani lehenga look, kiara advani traditional look