ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ഓരോ തവണയും ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ബോളിവുഡ് താരം കിയാര അദ്വാനി. ഇപ്പോഴിതാ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാര ചടങ്ങില്‍ കിയാര ധരിച്ചെത്തിയ വസ്ത്രത്തിലാണ് ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത്. 

ഫെബ്രുവരി ഇരുപതിന് നടന്ന ദാദാ സാഹിബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ചടങ്ങിലാണ്. കറുപ്പഴകില്‍ സുന്ദരിയായി കിയാര എത്തിയത്. റോ സില്‍ക് ലെഹംഗയും ബ്രാലെറ്റുമാണ് കിയാര ധരിച്ചിരുന്നത്. മോഡേണ്‍ ലുക്കിനൊപ്പം ക്ലാസിക് സ്റ്റൈലും ഇഴചേര്‍ന്ന ഡിസൈനാണ് വസ്ത്രത്തിന്റെ പ്രത്യേകത. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

സ്വ ലേബല്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിന്റെ വില രണ്ടുലക്ഷത്തോളമാണ്. വി ആകൃതിയിലുള്ള ഇറക്കമുള്ള കഴുത്താണ് ബ്ലാലെറ്റിന്റെ പ്രത്യേകത. തിളങ്ങുന്ന ബോര്‍ഡറുകളോടെയുള്ള ദുപ്പട്ടയും താരത്തിന്റെ ലുക്ക് കൂട്ടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Lehr (@lakshmilehr)

വസ്ത്രം പോലെ തന്നെ തിരഞ്ഞെടുത്ത ആഭരണങ്ങളിലും കിയാര മിതത്വം പാലിച്ചു. ഹെവി ചോക്കര്‍ നെക്ലസും ചെറിയ കമ്മലുകളുമാണ് താരം ധരിച്ചത്. മുടി പുറകിലേക്ക് പോണിടെയില്‍ മാതൃകയില്‍ കെട്ടിയതും കിയാരയുടെ ക്യൂട്‌നസ്‌ വര്‍ധിപ്പിച്ചു.

Content Highlights: Kiara Advani in Rs 2 lakh bralette and lehenga