വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങളില്‍ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള പോപ് ഗായികമാരിലൊരാളാണ് കാറ്റി പെറി. അടുത്തിടെ നടത്തിയ 'പ്ലേ ലാസ് വേഗാസ്‌'

 പരിപാടിക്കിടെ താരം അണിഞ്ഞെത്തിയ വ്യത്യസ്തയാര്‍ന്ന വേഷങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jack (@katyperryiconic)

തികച്ചും വ്യത്യസ്തമായ ആറുതരം വസ്ത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആറുതരം വസ്ത്രങ്ങളണിഞ്ഞുനില്‍ക്കുന്ന ചിത്രം കാറ്റി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jack (@katyperryiconic)

ലാറ്റെക്‌സ് ബോഡിസ്യൂട്ട്, മഷ്‌റൂം ക്യാപ്, ഫ്രിഞ്ചെഡ് പാന്റ്, ചുവന്ന ടോയ്‌ലറ്റ് ടിഷ്യൂ തുന്നിച്ചേര്‍ത്തുണ്ടാക്കിയ വസ്ത്രം തുടങ്ങി ആറുതരം വസ്ത്രങ്ങളിലാണ് കാറ്റി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഒഴിഞ്ഞ ടിന്നുകളും പുള്‍ ടാബുകളും ചേര്‍ത്തുണ്ടാക്കിയ വസ്ത്രമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jack (@katyperryiconic)

1960-കളില്‍ അമേരിക്കന്‍ ട്രെന്‍ഡിയായിരുന്ന സില്‍ലൗട്ടെ വസ്ത്രത്തിലും കാറ്റി പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഈ വസ്ത്രം കാറ്റി ശൈലിയില്‍ മാറ്റം വരുത്തിയലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jack (@katyperryiconic)

നെക്കില്‍ നിറയെ കല്ലുകള്‍ പിടിപ്പിച്ച, പിങ്ക് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ആരാധകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു വസ്ത്രം. മഴവില്ലില്‍ നിറത്തില്‍ തൂവലുകള്‍ അട്ടി അട്ടിയായി പിടിപിച്ചതായിരുന്നു ഈ ഗൗണിന്റെ അടിഭാഗം.

Content highlights: katty perry in six different dresses in play las vegas