ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശൽ ദമ്പതികളുടേത്. വിവാഹ വസ്ത്രങ്ങളും അതിനോട് അനുബന്ധിച്ച ചടങ്ങുകളിൽ നിന്നുള്ള വസ്ത്രങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇപ്പോഴിതാ പ്രീവെഡ്ഡിങ് ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കത്രീന. 

പ്രശസ്ത ബോളിവുഡ് ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത സാരിയിലുളള ചിത്രമാണ് കത്രീന പോസ്റ്റ് ചെയ്തത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ളോറൽ സാരിക്കു പിന്നിലും ചില കഥകളുണ്ട്. നാൽ‌പതോളം കരകൗശലതൊഴിലാളികൾ ചേർന്നാണ് സാരി ഡിസൈൻ ചെയ്തത്. ഏതാണ്ട് എഴുപത്തിയഞ്ചു ദിവസത്തോളമെടുത്താണ് സാരിയുടെ ഡിസൈൻ പൂർത്തിയാക്കിയത്. 

ഫുൾ‌ സ്ലീവുള്ള ഫ്ളോറൽ ബ്ലൗസാണ് സാരിക്കൊപ്പം കത്രീന ധരിച്ചത്. സാരീലുക്കിനെ വെസ്റ്റേൺ ടച്ച് പകരാൻ ശിരോവസ്ത്രത്തിന് സമാനമായി ധരിക്കുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

വെള്ള നിറത്തിലുള്ള വെഡ്ഡിങ് ​ഗൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സാരിയുടെ ഡിസൈൻ. ബെം​ഗാളിൽ നിന്നുള്ള തൊഴിലാളികളാണ് സാരിയിൽ പൂക്കൾ തുന്നിപ്പിടിപ്പിച്ചത്. അമൂല്യമായ കല്ലുകളും ക്രിസ്റ്റലുകളും കൊണ്ടാണ് സാരി അലങ്കരിച്ചിരിക്കുന്നത്.

സാരിക്കൊപ്പം അണിഞ്ഞ അൺകട്ട് ഡയമണ്ട് ചോക്കർ കത്രീനയുടെ ലുക്ക് കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയിൽ നിന്നുള്ള കമ്മലുകളാണ് 
ഒപ്പം അണിഞ്ഞത്. 

വിവാഹത്തിനും  മെഹന്ദി-സം​ഗീത് സെറിമണികൾക്കും കത്രീന സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ തന്നെയാണ് ധരിച്ചിരുന്നത്.

Content Highlights: katrina kaif sabyasachi saree, katrina kaif vicky kaushal wedding