രു കാലത്ത് ബോളിവുഡിന്റെ ഹിറ്റ് ചാര്‍ട്ടുകളില്‍ നിറഞ്ഞ് നിന്ന താരമാണ് കരീഷ്മ കപൂര്‍. അഭിനയം കൊണ്ടും ചടുല നൃത്ത ചുവടുകള്‍ കൊണ്ടും കരീഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നു. അഭിനയത്തിന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ പുതിയ ബാക്ക്‌ലെസ്സ്‌ ഡ്രസാണ് ഫാഷന്‍ ലോകത്തിന്റെ ചര്‍ച്ച വിഷയം. തന്റെ ഔദ്യാഗിക ഇന്‍സ്റ്റാഗ്രാം പേജ് വഴിയാണ് താരം ചിത്രം പുറത്ത് വിട്ടത്.

ഡാഷ് ആന്‍ഡ് ഡോട്ട് എന്ന പ്രമുഖ ബ്രാന്‍ഡാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്വീക്കന്‍സ് വര്‍ക്കുള്ള പാര്‍ട്ടി വെയര്‍ ഡ്രസ്സാണിത്. മുട്ട് വരെ ഇറക്കമുള്ള ഡ്രെസ്സിന്റെ മുഖ്യ ആകര്‍ഷണം കോളേര്‍ഡ് നെക്കാണ്. ഫുള്‍ സ്ലീവുകള്‍ ലുക്കിനെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നു. മിനിമം ആക്‌സസറീസാണ് മറ്റൊരു ഹൈലൈറ്റ്. ബീജ് നിറത്തിലുള്ള പോയിന്റഡ് ഹീല്‍സാണ് അണിഞ്ഞിരിക്കുന്നത്. ബണ്‍സ്‌റ്റൈലില്‍ തലമുടി സെറ്റ് ചെയ്തിരിക്കുന്നു. ബോള്‍ഡ് ലുക്ക് മെയ്ക്കപ്പ് വസ്ത്രത്തിന്റെ മൂഡിനനുസരിച്ച്‌ കൂടുതല്‍ ഭംഗിനല്‍കുന്നു.

തങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ കരീഷ്മയെന്നാണ് ആരാധകര്‍ പോസ്റ്റിനോട് പ്രതികരിച്ചത്. കരീഷ്മയുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകള്‍ മികച്ചതാവാറില്ലെന്നാണ് പൊതുവേയുള്ള ഫാഷന്‍ നിരൂപകരുടെ അഭിപ്രായം. എന്നാല്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlights: Karisma Kapoor dazzles in a sequin dress