ര്‍ഭകാലത്തും ഫാഷന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്താത്ത താരമാണ് ബോളിവുഡ് നടി കരീന കപൂര്‍. തൈമൂറിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലത്തും നടി ഫാഷന്‍ റാംപുകളിലും ഫോട്ടോഷൂട്ടുകളിലും സജീവമായിരുന്നു. ഇപ്പോഴിതാ രണ്ടാമത് അമ്മയാകാന്‍ പോകുമ്പോഴും മുമ്പത്തേതിലും സജീവമാണ് നടി. മെറ്റേണിറ്റി ഫാഷനെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പകര്‍ത്തുന്ന താരമാണ് കരീന. ഹലോവീന്‍ പാര്‍ട്ടിക്കു വേണ്ടിയെത്തിയ കരീനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 

മനോഹരമായ ഗ്രേ നിറത്തിലുള്ള ട്യൂണിക് ഡ്രസ്സ് ധരിച്ചാണ് കരീന പാര്‍ട്ടിക്കെത്തിയത്. ആഭരണങ്ങളില്ലാതിരുന്നതും മേക്അപ് അണിയാതിരുന്നതുമൊക്കെ കരീനയുടെ സിംപിള്‍ ലുക്ക് കൂട്ടി. എന്നാല്‍ കാഴ്ച്ചക്കാരുടെയെല്ലാം കണ്ണ് താരത്തിന്റെ വസ്ത്രധാരണത്തിലായിരുന്നില്ല മറിച്ച് ചെരിപ്പിലായിരുന്നു. മഞ്ഞ നിറത്തിലുള്ള ചെരിപ്പ് കരീനയ്‌ക്കൊപ്പം വൈറലാവുകയും ചെയ്തു. 

ഓലമെ‌ടഞ്ഞത് പോലെ തോന്നിക്കുന്ന ഈ ചെരുപ്പ് പ്രശസ്ത ഇറ്റാലിയന്‍ ലക്ഷുറി ബ്രാന്‍ഡായ ബൊട്ടേഗാ വെനെറ്റയുടേതാണ്. കാഴ്ച്ചയില്‍ ലാളിത്യം കൂടുതലാണെങ്കിലും വിലയില്‍ അല്‍പം വീരനാണ് കക്ഷി. ഒന്നും രണ്ടുമല്ല 1430 യു.എസ് ഡോളറാണ് ഈ ലിഡോ സാന്‍ഡല്‍സിന്റെ വില. അതായത് 1,06,027 രൂപ. ഈ രൂപ ഉണ്ടായിരുന്നെങ്കില്‍ അടിച്ചുപൊടിച്ച് യാത്ര പോകാമായിരുന്നു എന്നാണ് പലരും ചിത്രത്തിന് കീഴെ കമന്റ് ചെയ്യുന്നത്. 

ചെരിപ്പുകളുടെ കാര്യത്തില്‍ ആര്‍ഭാടം ഒട്ടും കുറയ്ക്കാത്ത താരമാണ് കരീന. അടുത്തിടെ ഒന്നരലക്ഷം രൂപയുടെ അലക്‌സാണ്ടര്‍ വാങ് ഹീല്‍സ് ധരിച്ചു നില്‍ക്കുന്ന കരീനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ലോഫേഴ്‌സിന്റെ ചിത്രവും പുറത്തു വന്നിരുന്നു. ഒരുലക്ഷത്തോളമായിരുന്നു അവയുടെ വില.

Content Highlights: Kareena’s Yellow Sandals Viral Photo