ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂര്‍ ഫാഷന്‍ റാംപിന്റെയും പ്രിയപ്പെട്ട തോഴിയാണ്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ കോറ്റിയൂര്‍ വീക്കിന്റെ രണ്ടാംദിനത്തില്‍ രാജകുമാരിയെപ്പോലെ സുന്ദരിയായാണ് കരീന എത്തിയത്. റാംപില്‍ കരീന ധരിച്ച ലെഹംഗയുടെ ഭാരം കേട്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

 

Stunningggggg ❤️❤️❤️ #kareenakapoorkhan #falguniandshanepeacock

A post shared by Poonam Damania (@poonamdamania) on

ഒന്നും രണ്ടുമല്ല മുപ്പതു കിലോ ഭാരമുള്ള ലെംഹഗയാണ് റാംപില്‍ ചുവടുവെക്കാനായി കരീന ധരിച്ചത്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ബ്രാന്‍ഡായതുകൊണ്ടു മാത്രമാണ് താന്‍ ഇത്രയും ഭാരമുള്ള വസ്ത്രം ധരിച്ചതെന്നും കരീന പറഞ്ഞു.  

"പത്തു വര്‍ഷമോ അതിലധികമോ ആയി ഞാന്‍ റാംപില്‍ ചുവടുവെക്കാന്‍ തുടങ്ങിയിട്ട്. മുപ്പതു കിലോ ഭാരമുള്ള ഔട്ട്ഫിറ്റ് ധരിച്ചു വരുന്നത് ഇതാദ്യമാണ്, ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിനു വേണ്ടി അല്ലായിരുന്നുവെങ്കില്‍ മറ്റാര്‍ക്കു വേണ്ടിയും താന്‍ ഇതു ധരിക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല''- കരീന പറഞ്ഞു. ഇത്തരത്തില്‍ അമിതഭാരമുള്ള ഔട്ട്ഫിറ്റ് ധരിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ക്കൂടിയും താന്‍ സുന്ദരിയും ജനം സന്തുഷ്ടരുമാണെന്നും കരീന പറഞ്ഞു. 

 സിനിമകളില്‍ കൂളായി അഭിനയിക്കുന്ന താരമാണെങ്കിലും റാംപിലെത്തുമ്പോള്‍ താന്‍ അല്‍പം പേടിക്കാറുണ്ടെന്നും കരീന പറയുന്നു. തനിക്കു ധൈര്യം പോരെന്നു പറയുമ്പോള്‍ ആരും വിശ്വസിക്കാറില്ല, എന്നാല്‍ ജീവിതത്തില്‍ താന്‍ ആകെ പേടിക്കുന്ന കാര്യം റാംപ് ആണെന്നും കരീന പറയുന്നു.

'' ഓരോ തവണം റാംപില്‍ നടക്കുമ്പോഴും പുതിയൊരാളെപ്പോലെയാണ് എനിക്കു തോന്നാറുള്ളത്. ക്യാമറയെ അഭിമുഖീകരിക്കുന്നതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണിത്. ഞാനൊരു ബോണ്‍ ആക്ട്രസ് ആണ്, പക്ഷേ ഒരു ബോണ്‍ മോഡല്‍ അല്ല''- കരീന പറഞ്ഞു.

 

🤩🤩🤩

A post shared by Poonam Damania (@poonamdamania) on

ഫാഷന്റെ കാര്യത്തില്‍ മുന്‍പന്തിയിലായ കരീന മകന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാറില്ല. എന്നാല്‍ മകന്‍ തന്നേക്കാള്‍ വലിയ ഫാഷന്‍ ഫ്രീക് ആണെന്നു വ്യക്തമാക്കുകയാണ് കരീന. '' തൈമൂര്‍ ഇപ്പോഴേ വലിയൊരു സൂപ്പര്‍ സ്റ്റാറാണ്, എങ്ങനെ ഡ്രസ് ചെയ്യും എന്ന കാര്യത്തില്‍ അധികം വൈകാതെ അവന്‍ എന്നെ പഠിപ്പിക്കാന്‍ തുടങ്ങും''- കരീന കൂട്ടിച്ചേര്‍ത്തു. 

Content highlights: kareena kapoor outfit weight