ബോളിവുഡിലെ സൈസ് സീറോ സുന്ദരി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ തെളിയുന്ന മുഖം കരീന കപൂറിന്റേതായിരിക്കും.  പ്രസവത്തോടെ അല്‍പം വണ്ണംവച്ചെങ്കിലും വര്‍ക്കൗട്ടില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ താരം വീണ്ടും പഴയ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഫാഷന്‍ ഷോയില്‍ നിന്നുള്ള കരീനയുടെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കു വേണ്ടി നടന്‍ കാര്‍ത്തിക് ആര്യനൊപ്പം റാംപില്‍ ചുവടുവെക്കുന്ന ചിത്രങ്ങളാണത്. വെള്ള നിറത്തിലുള്ള ലെഹംഗ ചോളിയില്‍ താരം അതിസുന്ദരിയായിരുന്നു, സീക്വന്‍സുകളും എംബ്രോയ്ഡറിയുമൊക്കെ ലെഹംഗയുടെ മാറ്റുകൂട്ടി. 

kareena

പ്രശംസകള്‍ക്കൊപ്പം ധാരാളം വിമര്‍ശനങ്ങള്‍ക്കും ഇരയായത് കരീനയുടെ ഹെയര്‍ സ്റ്റൈലാണ്. നെറ്റിക്ക് മുകളില്‍ മുടിവീണു കിടക്കുന്ന വിധത്തില്‍ അഴിച്ചിട്ട ഹെയര്‍സ്റ്റൈല്‍ കരീന അധികം പരീക്ഷിക്കാത്തതാണ്. ഈ ഹെയര്‍ സ്റ്റൈലില്‍ കരീനയ്ക്ക് പ്രായം കൂടുതല്‍ തോന്നുവെന്നാണ് ആരാധകരുടെ വാദം. ഇതുപോലുള്ള ടീനേജ് ഹെയര്‍ സ്റ്റൈല്‍ കരീനയ്ക്ക് ചേരുന്ന പ്രായമല്ല ഇതെന്നും പലരും കമന്റ് ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 

#manishmalhotra with #kartikaaryan and #kareenakapoorkhan today in Hyderabad

A post shared by Viral Bhayani (@viralbhayani) on

വസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കും വിധത്തില്‍ മിതമായ മേക്ക്അപ്പാണ് താരം ചെയ്തത്. പിങ്ക് ഐഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കുമൊക്കെ താരത്തിന്റെ ഭംഗി വര്‍ധിപ്പിച്ചു. 

Content Highlights: kareena kapoor lehanga look