ത്യന്തിക സൗകുമാര്യം! ലാക്‌മെ ഫാഷന്‍ വീക്കിന്റെ അവസാന ദിനം റാമ്പില്‍ പ്രത്യക്ഷപ്പെട്ട കരീനയെ നോക്കി ബി-ടൗണ്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നിറങ്ങളുടെ രാജാവായ കറുപ്പില്‍ അക്ഷരാര്‍ഥത്തില്‍ ഒരു ദേവതയെപ്പോലെയാണ് കരീന റാമ്പില്‍ എത്തിയത്. 

ഡിസൈനര്‍ ലേബല്‍ ഗൗരി ആന്‍ഡ് നൈനികയെയാണ് കരീന പ്രതനിധാനം ചെയ്തത്. ഫ്‌ലോര്‍ ലെങ്ത്തുള്ള ബ്ലാക്ക് ഡ്രസാണ് കരീന അണിഞ്ഞത്. സ്ട്രാപ്ലെസ് പ്രോം ഡ്രസാണെന്ന് ഒറ്റനോട്ടത്തില്‍ കരുതുമെങ്കിലും സുതാര്യമായ നെറ്റ് ഡീറെറയ്‌ലിങ്ങിലൂടെ ഒരു ഷോള്‍ഡറും കൈയും കവര്‍ ചെയ്യുന്നുണ്ട്. നെറ്റ് ഡീറ്റെയ്‌ലിങ്ങുള്ള ടെയ്‌ലും ഡ്രസിന്റെ പ്രത്യേകതയാണ്. 

വസ്ത്രം ഹൈലൈറ്റ് ചെയ്യുന്നതിനായി ആക്‌സസറികള്‍ ഒഴിവാക്കിയാണ് കരീന എത്തിയത്. ഡാര്‍ക്ക് ലിപ് കളര്‍ അണിഞ്ഞ് ചുണ്ടുകള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മേക്കപ്പിനൊപ്പം ക്വാസി സ്ലീക് ഹെയര്‍ സ്റ്റൈലാണ് തിരഞ്ഞെടുത്തത്. ബ്ലാക്ക് നെയില്‍ പോളിഷും അണിഞ്ഞിട്ടുണ്ട്.

ഒരോ വര്‍ഷവും ലാക്‌മെ ഫാഷന്‍ റാമ്പിലെത്താനാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച കരീന ഈ റാമ്പ് വാക്ക് തനിക്ക് ഏറെ പ്രത്യേകതകളുള്ളതാണെന്നും അഭിപ്രായപ്പെട്ടു. 'ഇത്തവണത്തെ ഫാഷന്‍ വീക്ക് തനിക്ക് കൂടുതല്‍ സെപ്ഷലാണ് അതിനുകാരണം ഗൗരിയും നൈനികയുമാണ്. ഞങ്ങള്‍ സ്ത്രീകളുടെ കരുത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്താണോ സ്ത്രീകള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം അതിനെ, അതുചിലപ്പോള്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹമാകാം, ജോലി ചെയ്യാനുള്ള ആഗ്രഹമാകാം, അതല്ലെങ്കില്‍ നിങ്ങളുടെ ശബ്ദം ഉയരെ കേള്‍ക്കണമെന്ന ആഗ്രഹമാകാം.' കരീന പറയുന്നു.  

ലാക്‌മെ ഫാഷന്‍ വീക്കിന്റെ അവസാനദിനത്തില്‍ കരീനയ്ക്ക് പുറമേ ബോളിവുജഡ് താരങ്ങളായ കങ്കണ റണൗത്ത്, മലൈക അറോറ, സോഹ അലിഖാന്‍, ജനേലിയ ഡിസൂസ, ശില്പ ഷെട്ടി, നേഹ ശര്‍മ ഉര്‍വശി റൗട്ടേല എന്നിവരും  വിവിധ ഡിസൈനര്‍ ലേബലുകളെ പ്രതിനിധീകരിച്ച് റാമ്പില്‍ അണിനിരന്നു. 

Kareena

Kareena

Kareena

Kareena

Image Credit: AFP

Content Highlights: Kareena Kapoor Khan in stunning black dress