ബിടൗണ്‍ താരം കരീന കപൂര്‍ അമ്മയാകാനുള്ള കാത്തിരിപ്പിലാണ്. മകന്‍ തൈമൂറിന് കൂട്ടായി മറ്റൊരു കുഞ്ഞുകൂടി വരാന്‍ പോകുന്ന വിവരം സമൂഹമാധ്യമത്തിലൂടെയാണ് കരീനയും സെയ്ഫ് അലി ഖാനും പങ്കുവച്ചത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ നിറയുന്നത് കരീനയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നുളള ചിത്രങ്ങളാണ്. കുടുംബത്തിനൊപ്പം നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണവ. 

സിംപിളാണ് ഒപ്പം എലഗന്റുമാണ്, കരീന പിറന്നാള്‍ പാര്‍ട്ടിക്കായി ധരിച്ച വസ്ത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.  പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ കാഫ്താന്‍ ധരിച്ചാണ് കരീനയെത്തിയത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ അനിത ദോംഗ്രെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പച്ചനിറത്തില്‍ ചുവപ്പു പൂക്കളോടു കൂടിയ കാഫ്താന്‍ ആണ് കരീന ധരിച്ചത്. ചെക് ഡിസൈനിലാണ് വസ്ത്രത്തിന്റെ കോളര്‍. ബലൂണ്‍ സ്ലീവ് വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇനി താരം ധരിച്ച ഈ സൂപ്പര്‍ വസ്ത്രത്തിന്റെ വില എത്രയെന്നല്ലേ? ഇരുപതിനായിരത്തിനടുത്താണ് ഇതിന്റെ വില.

 
 
 
 
 
 
 
 
 
 
 
 
 

Birthday girl ❤️❤️❤️ we love you #happybirthday #fabulousatanyage

A post shared by KK (@therealkarismakapoor) on

അമിതമായ മേക്അപ്പോ ആഭരണങ്ങളോ ഇല്ലാതെ തികച്ചും സിംപിളായാണ് താരം ചടങ്ങില്‍ അവതരിച്ചത്. അഴിച്ചിട്ട മുടിയിഴകള്‍ സൗന്ദര്യം വര്‍ധിപ്പിച്ചു. നേരത്തെയും നിരവധി കവണ കാഫ്താന്‍ ധരിച്ചുള്ള ചിത്രങ്ങള്‍ കരീന പങ്കുവച്ചിരുന്നു. സെയ്ഫ് അലി ഖാന്റെ പിറന്നാള്‍ ദിനത്തിലും വ്യത്യസ്തമായൊരു കാഫ്താന്‍ ധരിച്ചാണ് കരീന എത്തിയത്. 

ഞായറാഴ്ച്ച രാത്രി മുംബൈയിലെ വസതിയില്‍ വച്ച് മാതാപിതാക്കള്‍ക്കും സെയ്ഫ് അലി ഖാനും സഹോദരിക്കുമൊപ്പമാണ് കരീന പിറന്നാള്‍ ആഘോഷിച്ചത്. 

Content Highlights:  Kareena Kapoor Khan in Rs 20k kaftan at her birthday bash