ബിടൗൺ സുന്ദരി കരീന കപൂർ രണ്ടാമതും അമ്മയാവാനുള്ള ഒരുക്കത്തിലാണ്. താനും ഭർത്താവ് സെയ്ഫ് അലി ഖാനും വീണ്ടും മാതാപിതാക്കളാകാൻ പോകുന്നുവെന്നും മകൻ തൈമൂറിന് ഒരു കൂട്ടു വരികയാണെന്നും സമൂഹമാധ്യമത്തിലൂടെയാണ് കരീന പങ്കുവച്ചത്. ​ഗർഭകാലത്തും മുമ്പത്തെപ്പോലെ പ്രൊഫഷണിൽ സജീവയാണ് കരീന. താരത്തിന്റെ മെറ്റേണിറ്റി ഫാഷൻ കഴിഞ്ഞ ​ഗർഭകാലത്തേതുപോലെ തന്നെ ഇപ്പോഴും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഒരു പരസ്യത്തിനു വേണ്ടി താരം ധരിച്ച ഔട്ട്ഫിറ്റാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. 

ഫ്ളോറൽ പ്രിന്റുകളോടു കൂടിയ ഇളംനീല വസ്ത്രമാണ് നാൽപതുകാരിയായ കരീന ധരിച്ചിരിക്കുന്നത്. ഹേമന്ദ്- നന്ദിത ഡിസൈനേഴ്സിന്റെ ഔട്ട്ഫിറ്റാണ് കരീന ധരിച്ചിരിക്കുന്നത്. തൂങ്ങിക്കിടക്കുന്ന പഫ് സ്ലീവും ഇറക്കമാർന്ന കഴുത്തോടു കൂടിയതുമായ ഫ്ളോറൽ ഡ്രസ്സാണിത്. 12,478 രൂപയാണ് താരത്തിന്റെ ഈ കിടിലൻ വസ്ത്രത്തിന്റെ വില. രാജകുമാരിയെപ്പോലുണ്ടെന്നും മുമ്പത്തേതിലും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെ പോകുന്നു ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിലുള്ള കമന്റുകൾ.

 
 
 
 
 
 
 
 
 
 
 
 
 

The prettiest 🌹😍 @bergerpaintsindia

A post shared by Kareena Kapoor Khan FC (@kareenakapoorteam) on

മെറ്റേണിറ്റി കാലത്തെ തന്റെ പ്രിയപ്പെട്ട വസ്ത്രത്തെക്കുറിച്ചും അടുത്തിടെ കരീന പങ്കുവച്ചിരുന്നു. കാഫ്താൻ ആണ് കരീനയ്ക്ക് പ്രിയപ്പെട്ട വസ്ത്രം. മുമ്പും കാഫ്താൻ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ കരീന പങ്കുവച്ചിട്ടുണ്ട്. 

നേരത്തെയും ​ഗർഭകാല വിശേഷങ്ങൾ പങ്കുവച്ച് കരീന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചുമാസമായി ശക്തയായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ് അടുത്തിടെ താരം ഒരു ചിത്രം പോസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കരീന ​ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നത്.  2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ പിറക്കുന്നത്. തൈമുറിനെ ​ഗർഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷൻ റാംപുകളുമായി താരം തിരക്കിലായിരുന്നു. സമാനമായി ഇപ്പോഴും താരം ഷൂട്ടുകളും മറ്റുമായി തിരക്കിലാണ്. 

Content Highlights: Kareena Kapoor Khan flaunts pregnancy glow in Rs 12k outfit in new ad