വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് മിക്കയാളുകൾക്കും സങ്കൽപങ്ങളുണ്ടാവും. ബോളിവുഡ് സുന്ദരി കരീനാ കപൂറിനും അക്കാര്യത്തിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. തന്റെ വിവാഹത്തിന് കരീന ധരിച്ചതാകട്ടെ പട്ടൗഡി രാജകുടുംബം പരമ്പരാ​ഗതമായി കൈമാറിവന്ന  ആഡംബര വസ്ത്രമാണ്. പതിനെട്ടു കാരറ്റ് ​ഗോൾഡ് വർക്കോടെ ഡിസൈൻ ചെയ്തിട്ടുള്ള ആ വസ്ത്രമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും കരീന പറയുന്നു.

എൻഡി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യങ്ങൾ പങ്കുവച്ചത്. വിവാഹത്തിന് താൻ ധരിച്ചത് സെയ്ഫ് അലി ഖാന്റെ മുത്തശ്ശി ധരിച്ച ഔട്ട്ഫിറ്റാണ്. തലമുറകളായി കൈമാറിയിട്ടുള്ള വസ്ത്രമാണത്. അതുടുക്കുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്നോർത്ത് ആശങ്കയുണ്ടായിരുന്നു. പിന്നീട് തനിക്കു വേണ്ടി അൽപം പരിഷ്കരിച്ചെടുക്കുകയായിരുന്നു.- കരീന പറയുന്നു.

ഇന്ത്യൻ വസ്ത്രങ്ങളോടുള്ള പ്രിയം തന്റെ അമ്മയ്ക്കും മുത്തശ്ശിക്കുമൊക്കെ ഉണ്ടെന്നും കരീന പറയുന്നു. സെയ്ഫിന്റെ അമ്മയ്ക്കും അത്ഭുതപ്പെടുത്തുന്ന സാരി ശേഖരമുണ്ട്. അവയെല്ലാം ധരിക്കാൻ തനിക്കിഷ്ടമാണ്. സാധാരണ ദിവസങ്ങളിലെ വസ്ത്രധാരണം ഒഴിച്ചാൽ സാരിയാണ് ഏറ്റവും സുരക്ഷിതമായി തോന്നിയിട്ടുള്ളത്. റെഡ് കാർപെറ്റ് വസ്ത്രങ്ങളേക്കാൾ തനിക്ക് എന്നും ഇഷ്ടവും സാരിയോടു തന്നെയാണ്. 

1962ൽ തന്റെ വിവാഹദിനത്തിൽ ഷർമിള ടാ​ഗോറും ധരിച്ച വസ്ത്രമാണിത്. സ്വർണത്താൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് ഇതിലെ പ്രധാന ആകർഷണം. 

Content Highlights: kareena kapoor about her wedding dress