മുറിയില്‍ നിരത്തിവച്ചിരിക്കുന്ന പലതരം ചെരിപ്പുകള്‍, അതിനിടയിലിരുന്ന് ചെരുപ്പ് വൃത്തിയാക്കുന്ന ഒരു യുവതി. ചെരിപ്പുകടയിലെ കാഴ്ചയല്ല അത്. ഹോളിവുഡ് താരം കങ്കണ റാനൗട്ടിന്റെ ചെരിപ്പ് ശേഖരത്തിന്റെ ചിത്രമാണ് അത്.

പുതുവര്‍ഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോള്‍ പകര്‍ത്തിയ ചിത്രമാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗുകളും എല്ലാം ചിത്രത്തിലുണ്ടെങ്കിലും എങ്കിലും ആരാധകരുടെയും ഫാഷന്‍ പ്രേമികളുടെയും കണ്ണുടക്കിയത് ചെരിപ്പുകളിലാണ്. 

നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നതും ചിത്രത്തില്‍ കാണാം. പുതുവര്‍ഷത്തിന് മുമ്പായി വീട് മുഴുവന്‍ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂര്‍ത്തിയാക്കി 2021 ലേക്ക് ഒരു രാജ്ഞിയെപ്പോലെ കടക്കണമെന്നും കങ്കണ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@kanganaranaut) 

ഏത് ഫാഷന്‍ ആരാധകരുടെയും കണ്ണുടക്കുന്ന നിരവധി ചെരിപ്പുകളാണ് കങ്കണയുടെ ശേഖരത്തിലുള്ളത്. ചിത്രത്തിന് നിരവധി രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ചെരിപ്പ് കടയില്‍ കയറിയതു പോലെ എന്നാണ് ചിലര്‍ കുറിച്ചത്. ഇതിനെല്ലാം കൂടി എത്ര വിലവരും എന്ന സംശയത്തിലാണ് ചിലര്‍.

Content Highlights: Kangana Ranaut shoe collection viral post