സിനിമാ ഇന്‍ഡസ്ട്രിയില്‍ തിരക്കുള്ള നടിയാണ് ഇന്ന് ജാന്‍വി കപൂര്‍. നാലു സിനിമകളിലെങ്കിലും ഇപ്പോള്‍ ജാന്‍വി അഭിനയിക്കുന്നുണ്ട്. ധാരാളം ആരാധകരും ജാന്‍വിക്കുണ്ട്. ഇതിനിടയിലാണ് ജാന്‍വിയുടെ ഒരു ഫണ്ണി വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നത്. ജാന്‍വി തന്നെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡാന്‍സിനിടയ്ക്ക് ബാലന്‍സ് തെറ്റി വീഴാന്‍ പോയ ജാന്‍വിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണിപ്പോള്‍. ഡാന്‍സ് പരിശീലകന്‍ പിയാ ടോസ് നൈനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡാന്‍സ് പ്രാക്ടീസിനിടെയാണ് സംഭവം. ഡാന്‍സിനിടെ ജാന്‍വിക്ക് പെട്ടെന്ന് ബാലന്‍സ് തെറ്റി. എന്നാല്‍ അത് ഒരു ഡാന്‍സ് സ്റ്റെപ്പാക്കി മാറ്റിയാണ് വീഴാതെ നോക്കിയത്.
''വെന്‍ യു ലോസ് ബാലന്‍സ് സോ യു ഹാവ് ടു ഇംപ്രൂവ് ആന്‍ ഓവര്‍ ഡ്രമാറ്റിക് എന്‍ഡ്'' എന്ന് കാപ്ഷനോടു കൂടിയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: janhvi kapoor loses balance mid dance, women