ന്ത്യന്‍ ട്രഡീഷണല്‍ വസ്ത്രമായ സാരിയോട് ഒരല്‍പം പ്രിയക്കൂടുതലുള്ളവരാണ് ഏറെയും. സാരിയോളം വശ്യമാക്കുന്ന മറ്റൊരു വസ്ത്രമില്ല. ഇപ്പോഴിതാ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാരി ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് വൈറലാകുന്നത്. 

ഒരു മ്യൂസിക് വീഡിയോയ്ക്കു വേണ്ടിയുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പാണ് വൈറലായിരിക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയില്‍ അസ്സലൊരു ബെംഗാളി ട്രഡീഷണല്‍ ലുക്കിലാണ് താരം.

jacquiline

സാരിക്കു ചേര്‍ന്ന ചുവപ്പു നിറത്തിലുള്ള പഫ് ബ്ലൗസാണ് താരം ജാക്വിലിന്‍ ധരിച്ചത്. ഇരുകൈകളിലും ചുവപ്പു വളകളും വലിയ ജിമിക്കിയും പരമ്പരാഗത രീതിയിലുള്ള മാലകളും വലിയ വട്ടപ്പൊട്ടുമൊക്കെ  താരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചു. പ്രശസ്ത ഗായകന്‍ ബാദ്ഷായുടെ ഗാനത്തിനു വേണ്ടിയാണ് താരം വ്യത്യസ്ത ലുക്കില്‍ അവതരിച്ചത്. 

Content Highlights: jacqueline fernandez saree look