ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ജാക്വലിന്‍ ഫെര്‍ണ്ണാണ്ടസ്. പുതിയ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെയ്ക്കാറുണ്ട്. വെള്ള ലേസ് സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍  ശ്രദ്ധ നേടുകയാണ്.

ലോസ് എംബ്രോയിഡറിയും വെള്ള മുത്തുകളും പിടിപ്പിച്ച  സാരിയുടെ വില 1.3 ലക്ഷം രൂപയാണ്. സ്വീക്വിന്‍ വര്‍ക്കുള്ള ബ്ലൗസ് ബ്രാലൈറ്റ് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. അറുപത് സ്റ്റൈലിലെ ഹെയര്‍ സ്റ്റൈല്‍ ലുക്കിന്റെ ഭംഗിയെ കൂട്ടുന്നു. അതേ കാലഘട്ടത്തിലെ സിമ്പിള്‍ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. മരതകവും വജ്രവും ചേര്‍ന്ന ആഭരണങ്ങളാണ് ജാക്വലിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

സെയ്ഫ് അലിഖാന്‍, അര്‍ജുന്‍ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഭൂത് പോലിസാണ് ജാക്വിലിന്റെ പുതിയ ചിത്രം

Content Highlights: Jacqueline Fernandez in White lace saree