ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ ആലിയയും  എവര്‍ഗ്രീന്‍ ബ്യൂട്ടി ശില്‍പ്പ ഷെട്ടിയും റാംപില്‍ വെച്ച ഓരോ ചുവടും  എഫ്ഡിസിഐ ഇന്ത്യന്‍ കള്‍ച്ചറല്‍ വീക്ക് 2017ല്‍ ചരിത്രമായി.

ഡല്‍ഹിയിലെ താജ്‌ഹോട്ടലില്‍ നടന്ന ഫാഷന്‍ ഷോയില്‍ ബോളിവുഡിലെ നിരവധി താരസുന്ദരിമാരാണ് അണിനിരന്നത്. പ്രമുഖ ഡിസൈനര്‍മാര്‍ അണിനിരന്ന റാംപില്‍ ശില്‍പ്പ ഷെട്ടിയെയും ആലിയ ഭട്ടിനെയും കൂടാതെ നിരവധി താരസുന്ദരിമാര്‍ ചുവടുവച്ചിരുന്നു. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഫാഷന്‍ വീക്കിന്റെ സംഘാടകര്‍  

ശില്‍പ്പ ഷെട്ടി

ചുവന്ന നിറത്തിലുള്ള വെസ്റ്റേണ്‍ ഗൗണ്‍ അണിഞ്ഞാണ് ശില്‍പ്പ ഷെട്ടി റാംപിലെത്തിയത്. പ്രമുഖ ഡിസൈനറായ  മനീഷ ജെയ്‌സിങ്ങിനുവേണ്ടിയാണ് ശില്‍പ്പ ചുവടുവെച്ചത്.

സ്വര്‍ണ നൂലില്‍ കസവുകള്‍ തുന്നിച്ചേര്‍ത്ത പട്ടുചേലയിലെ ഗൗണ്‍ ഇന്ത്യന്‍ വെസ്റ്റേണ്‍ ഫാഷനുകളുടെ സമന്വയമായി. കമ്മല്‍ ഉപേക്ഷിച്ച് റാംപിലെത്തിയ ശില്‍പ്പയ്ക്ക് ഹൈനെക്ക് വജ്ര നെക്ലൈസും, വെള്ള മോതിരവും എലഗന്റ് ലുക്ക് നല്‍കി

Shilpa

1

 

3

 

8

ആലിയ ഭട്ട്
ക്യൂട്ട് ഗേള്‍ റാംപിലെത്തിയത് മനീഷ് മല്‍ഹോത്ര അണിയിച്ചൊരുക്കിയ ലാച്ചയിലാണ്. കോഫി ബ്രൗണ്‍ ഗോള്‍ഡന്‍ നിറങ്ങളില്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ രാജകുമാരിയെ പോലെ ആലിയ തിളങ്ങി. റിച്ച് ഡിസൈനിലുള്ള ടോപ്പിന്റെ കൂടെ ആഭരണങ്ങള്‍ ഒന്നും ധരിക്കാതെയാണ് ആലിയ റാംപിലെത്തിയത്. ആലിയയ്‌ക്കൊപ്പം റണ്‍വീര്‍ സിങ്ങും ചുവടുവെച്ചു.

Aliya

Aliya

Aliya

ദിയ മിര്‍സ
അഞ്ജു മോഡിക്ക് വേണ്ടി ലഹങ്കയണിഞ്ഞാണ് ദിയ മിര്‍സ റാംപിലെത്തിയത്. മുഗള്‍ രാഞ്ജിമാരുടെ പ്രൗഡിയോടെയായിരുന്നു ദിയയുടെ ഓരോ ചുവടും. പച്ചയും മെറൂണും നിറങ്ങളിലുള്ള ലെഹങ്കയോടൊപ്പം കഴുത്തു നിറഞ്ഞുനില്‍ക്കുന്ന നെക്‌ക്ലൈസ് കൂടി ധരിച്ചതോടെ ചരിത്രത്തിലെ രാജപത്‌നിമാര്‍ വഴിമാറി നിന്നുപോകുന്ന എലഗന്റ് ലുക്കിലേക്ക് ദിയ നടന്നു കയറി.

Diya