വസ്ത്രങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കുന്നവരുണ്ട്. ​അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ ദോജാ കാറ്റിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. എംടിവി മ്യൂസിക് അവാർഡിനു വേണ്ടി അമല റത്നാസ് സാൻഡൈൽ ദാമിനി എന്ന ദോജാ കാറ്റ് ധരിച്ചിരിക്കുന്ന വസ്ത്രം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 

കാഴ്ചയിൽ പുഴുവിനെപ്പോലെ തോന്നിക്കും വിധത്തിലാണ് ദോജ വസ്ത്രം ധരിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് 2018 ശേഖരത്തിൽ നിന്നു‌ള്ള വസ്ത്രമാണത്. 

വസ്ത്രം ധരിച്ചതിനുശേഷമുള്ള അനുഭവവും ദോജ പങ്കുവെച്ചു. തന്നെക്കാണാൻ പുഴുവിനെപ്പോലെ തോന്നുന്നുണ്ടെന്നും ഒരു അവാർഡ് സ്വീകരിക്കുമ്പോൾ പുഴുവിനെപ്പോലെ വസ്ത്രം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദോജ പറയുന്നു. 

ഇതിനു പുറമേ മറ്റു രണ്ടുലുക്കിലും  താരം വേദിയിലെത്തി. കസേര തലയിൽ കമിഴ്ത്തി വെച്ചതിന് സമാനമാണ് ഒന്നെങ്കിൽ മറ്റൊരു ലുക്കിൽ കോഴിക്കാൽ പോലെ തോന്നുന്ന ചെരിപ്പും ശ്രദ്ധ നേടി. ലുക്കുകൾ വൈറലായതിനു പിന്നാലെ മീമുകളും സമൂഹമാധ്യമത്തിൽ നിറഞ്ഞു. നേരത്തേ ദോജ പല ചടങ്ങുകൾക്കായി വന്ന ലുക്കുകൾ പങ്കുവെക്കുന്നവരുമുണ്ട്.

Content Highlights: How Doja Cat’s MTV VMA outfits