നിരവധി ചിത്രങ്ങളിലൂടെ ബാലതാരമായി വന്ന് പ്രേക്ഷപ്രീതി നേടിയ നടിയാണ് എസ്തര്‍ അനില്‍. നായിക കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. എസ്തറിന്റെ ഫോട്ടോഷൂട്ടുകള്‍ വളരെ വേഗം ആരാധകരുടെ പ്രശംസ നേടുന്നവയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് കൊണ്ടുള്ള പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.58 കിലോഗ്രാം ഭാരമുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. 
 
''58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുമോ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാള്‍ കൂടുതല്‍? അവര്‍ ഈ ഗൗണ്‍ റൂമിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. ഒരുപാട് പാഷനും സ്‌നേഹവും ഇതിന്റെ നിര്‍മാണത്തിലുണ്ടെന്ന് തീര്‍ച്ചയാണ്‌ - എസ്തര്‍ കുറിച്ചു. ഗൗണ്‍ തയ്യാറാക്കാന്‍ 30 ദിവസം വേണ്ടിവന്നു എന്നും എസ്തര്‍  കുറിപ്പില്‍ പറയുന്നു

പര്‍പ്പിള്‍ നിറത്തിലുള്ള നീളന്‍ ഗൗണ്‍ കാഴ്ച്ചയില്‍ പൂക്കള്‍ അടുക്കി വെച്ചതിന് സമാനമായി തോന്നും. സിമ്പിള്‍ ബോള്‍ഡ് ലുക്ക് മേക്കപ്പാണ് താരം അണിഞ്ഞിരിക്കുന്നത്. പോസ്റ്റിന് നിരവധി പേര്‍ കമന്റ് ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

Content Highlights: Esther anil new photo shoot