ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന വൈഭവ് റെക്കിയാണ് വരൻ. ഇരുവരുടെയും വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുകയാണ്. 

ചുവപ്പുസാരിയിൽ അതിസുന്ദരിയായാണ് ദിയ വേദിയിലേക്കെത്തിയത്. എന്നത്തെയുംപോലെ വിവാഹദിനത്തിലും താരം മിനിമലിസം പിന്തുടർന്നതു കാണാം. ഒറ്റവാക്കിൽ ലളിതവും സുന്ദരവുമാണ് ദിയയുടെ ബ്രൈഡൽ ലുക്ക്. 

പരമ്പരാ​ഗത ശൈലിയിലുള്ള ചുവപ്പുസാരിയാണ് താരം ധരിച്ചിരുന്നത്. അങ്ങിങ്ങായി ​ഗോൾഡൻ കളറിലുള്ള ഡിസൈനുകളും വലിയ ബോർഡറുമുള്ള സാരിക്കൊപ്പം ചുവപ്പു നിറത്തിൽ തന്നെയുള്ള ദുപ്പട്ടയാണ് ദിയ ധരിച്ചത്. ​​ഗോൾഡൻ കളറിലുള്ള വീതി കുറഞ്ഞ ബോർഡറാണ് ദുപ്പട്ടയുടെ പ്രത്യേകത. 

കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും അതിനു ചേരുന്ന കമ്മലുമാണ് ദിയ ധരിച്ചത്. സാധാരണ വിവാഹങ്ങൾക്ക് കണ്ടുവരാറുള്ള ചുവന്ന വളകൾക്ക് പകരം മഹാരാഷ്ട്രിയൻ ശൈലിയിലുള്ള പച്ചനിറത്തിലുള്ള വളകളാണ് ദിയ തിരഞ്ഞെടുത്തത്. 

ആമിത ആഡംബരമില്ലാതെ അണിഞ്ഞൊരുങ്ങിയെന്നതാണ് ദിയയുടെ പ്രത്യേകത. ചുവന്ന വട്ടപ്പൊട്ടും ലിപ്സ്റ്റിക്കും ലളിതമായ മേക്അപ്പും ദിയയെ കൂടുതൽ സുന്ദരിയാക്കി. 

വൈഭവിന്റെ പാലി ഹില്ലിലെ വീട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. ബ്രൈഡൽ ഷവറിൽ നിന്നും മെഹന്ദിയിൽ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. 

Content highlights: Dia Mirza Wedding Pics Viral