ടികളുടെ വസ്ത്രധാരണം സംബന്ധിച്ച് നിരവധി ട്രോളുകളും മീമുകളും സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലോ സദാചാര ഒളിയമ്പുകളില്ലാതെയോ പങ്കുവെക്കപ്പെടുന്നവ ആസ്വദിക്കാവുന്നവയുമാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മീം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. 

തന്റെ വസ്ത്രധാരണത്തെ കളിയാക്കി പങ്കുവെക്കപ്പെട്ട മീം ആണ് ദീപിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി വിരുന്നിനോട് അനുന്ധിച്ച് ദീപിക ധരിച്ച വസ്ത്രമാണ് ട്രോളുകള്‍ക്കിരയായത്. ദീപാവലി സ്‌പെഷല്‍ മധുരമായ കാജു കട്‌ലിയോട് താരതമ്യപ്പെടുത്തിയുള്ള മീമാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്. 

deepika padukone
ദീപിക പങ്കുവച്ച മീം

സിദ്ധാന്ത് ചതുര്‍വേദി ഒരുക്കിയ ദീപാവലി വിരുന്നിനു വേണ്ടി വെള്ളിയാഴ്ച്ച ദീപിക ധരിച്ച വസ്ത്രമാണത്. വെള്ള നിറത്തിലുള്ള ദീപികയുടെ വസ്ത്രത്തിലുള്ള ഡയമണ്ട് ആകൃതിയിലുള്ള ഡിസൈനാണ് മീമിന് കാരണമായത്.  കാജു കട്‌ലിയുടെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച മീമാണ് ദീപിക പോസ്റ്റ് ചെയ്തത്. ഒരുവശത്ത് കാജു കട്‌ലി എന്നും തന്റെ ചിത്രത്തിന് കാജു കട്‌ലി പ്രോ മാക്‌സ് എന്നുമാണ് ദീപിക നല്‍കിയിരിക്കുന്നത്. 

deepika

അടുത്തിടെയും ദീപിക തന്റെ വസ്ത്രധാരണത്തെ ട്രോളി പോസ്റ്റ് ചെയ്തിരുന്നു. അന്ന് തറ വൃത്തിയാക്കുന്ന തുണിയുടെ ചിത്രവും തന്റെ വസ്ത്രവും ചേര്‍ത്താണ് ദീപിക പങ്കുവച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണും മറുവശത്ത് പര്‍പ്പിള്‍ നിറത്തിലുള്ള മോപ്പുമാണ് ദീപിക അന്ന് പങ്കുവച്ചത്. വളരെയേറെ സാമ്യം തോന്നുന്നു എന്നതായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. 

ranveer

നേരത്തെ ഐഫാ പുരസ്‌കാര വേദിയില്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് അവതരിച്ച വേഷത്തെ ട്രോളിയും ദീപിക പോസ്റ്റ് ചെയ്തിരുന്നു. അന്ന് പോണിടെയില്‍ കെട്ടിയാണ് രണ്‍വീര്‍ വേദിയിലെത്തിയിരുന്നത്. ഡെസ്‌പൈസബിള്‍ മീ എന്ന ചിത്രത്തിലെ കഥാപാത്രം ആഗ്നസ് ആണോ രണ്‍വീര്‍ ആണോ മനോഹരമായി പോണിടെയില്‍ കെട്ടിയിരിക്കുന്നത് എന്നാണ് ദീപിക പങ്കുവച്ചത്.

Content Highlights: Deepika Padukone shares meme about her Diwali outfit