അഭിനയം കൊണ്ടും ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദീപിക പാദുക്കോണ്‍. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകഹൃദയം കവരുന്നത്. താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്.

ചുവപ്പ്  റഫല്‍സ് ടോപ്പിനൊപ്പം ബ്ലാക്ക് ലാറ്റക്‌സ് പാന്റ്‌സാണ് താരം ധരിച്ചിരിക്കുന്നത്. 93,277 രൂപ വിലയുള്ള ടോപ്പാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂഡ് ലിപ്സ്റ്റിക്കും ബോള്‍ഡ് ഐമേക്കപ്പും ലുക്കിന് ഭംഗി കൂട്ടുന്നു. ഇറക്കമുള്ള ഹാങ്ങിങ്ങ് കമ്മലാണ് മറ്റൊരു പ്രത്യേകത. ബണ്‍ ഹെയര്‍സ്റ്റൈലും ശ്രദ്ധ നേടുന്നു. വസ്ത്രത്തോട് ഇണങ്ങുന്ന കറുത്ത നിറത്തിലുള്ള കോണ്‍ഹീല്‍ ചെരിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

ബോള്‍ഡ് ദീപിക എന്നാണ് ആരാധകരുടെ കമന്റുകള്‍. നിരവധി പേര്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. 

Content Highlights: Deepika padukone new outfit pictures