ഒരു മാസികയ്ക്കുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം. ഫോട്ടോഷൂട്ടിനായി ദീപിക ധരിച്ച വെള്ള ക്രോപ്പ് ടോപ്പിലും ഷോര്‍ട്‌സുമാണ് വിവാദത്തിന് വഴിതെളിച്ചത്. 

ഒരു ഇന്ത്യന്‍ പെണ്‍കുട്ടി എന്ന പേരിന് കളങ്കമുണ്ടാക്കി എന്ന രീതിയിലാണ് ആരാധകര്‍ വിദ്വേഷ കമന്റുകളുമായി ദീപികയ്ക്ക് നേരെ തിരിഞ്ഞത്. അതേസമയം അനുകൂലിച്ചവരും കുറവല്ല. ദീപിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് 4600-ല്‍ അധികം കമന്റുകളാണ് ലഭിച്ചത്. അഞ്ചുലക്ഷത്തിലധികം പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുമുണ്ട്.