കരീന കപൂര്‍, പ്രിയങ്കാ ചോപ്ര, കാജോള്‍, കരിഷ്മ കപൂര്‍, മലൈക അറോറ തുടങ്ങി മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. 

ക്രീം നിറമുള്ള അനാര്‍ക്കലിയില്‍ രാജകുമാരിയെ പോലെ തിളങ്ങി നില്‍ക്കുന്ന സോനം കപൂറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൂര്‍ണമായും എംബ്രോയിഡറി വര്‍ക്ക് ചെയ്ത ചികന്‍കാരി അനാര്‍ക്കലിയും സ്‌കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. സ്വര്‍ണനിറമുള്ള ബീഡ്‌സും സ്വീക്വന്‍സും പിടിപ്പിച്ചതാണ് അനാര്‍ക്കലി. അനാര്‍ക്കലിയ്ക്ക് സമാനമായ ഡിസൈനാണ് സ്‌കര്‍ട്ടിനുമുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

എമറാള്‍ഡിലും കുംദന്‍കാരി ഡിസൈനിലും തീര്‍ത്ത ആഭരണങ്ങളാണ് സോനം അണിഞ്ഞിരിക്കുന്നത്. ബ്രൗണ്‍ നിറമുള്ള ഐ ഷാഡോയ്‌ക്കൊപ്പം മസ്‌കാരയും ബ്രോണ്‍സറും പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കും താരം അണിഞ്ഞിരിക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

ഇരുട്ടുനിറഞ്ഞ ലോകത്തേക്കുള്ള വെളിച്ചത്തിന്റെ വരവിനെ പ്രഭാതം അടയാളപ്പെടുത്തുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ തിളക്കമുള്ളൊരു പുതുവര്‍ഷം ദീപാവലി നല്‍കട്ടെയെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Content highlights: deepawali celebration, sonam kapoor share her celebration picture,  instagram pictures