ചിലരുടെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കാന്‍ കാലത്തിന് പോലും കഴിയില്ല. അമ്പതു കഴിഞ്ഞാലും പത്തരമാറ്റോടെ തിളങ്ങും. മാധുരി ദീക്ഷിത്തിന്റെ ചിരി, ഐശ്വര്യറായിയുടെ കണ്ണുകള്‍, ശില്‍പാഷെട്ടിയുടെ ആകാരവടിവ്... നടിമാരുടെ സൗന്ദര്യത്തെ എത്ര വര്‍ണിച്ചാലും മതിയാവില്ല. ഇവരുടെ സൗന്ദര്യ രഹസ്യം എന്താവും? തേനും നാരങ്ങാനീരും കടലമാവും ചേര്‍ന്ന ഫേസ്പാക്കാണ് തന്റെ തിളങ്ങുന്ന ചര്‍മത്തിന്റെ രഹസ്യമെന്ന് മാധുരി ദീക്ഷിത് വെളിപ്പെടുത്തിയിരുന്നു.
'റെഡ് ക്ലേ മഡ് ബാത്ത്' ചര്‍മം വിഷമുക്തമാക്കാനും സുഖപ്പെടുത്താനും മികച്ചതാണെന്നു പറഞ്ഞാണ് നര്‍ഗീസ് ഫക്രി പോസ്റ്റിട്ടത്. ഈ കോവിഡ് കാലം ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ബിടൗണ്‍, കോളിവുഡ് സുന്ദരിമാര്‍.
തപ്‌സി പന്നുവിന്റെ സൗന്ദര്യ രഹസ്യമിതാ
ലോക്ഡൗണില്‍ മുടിക്ക് നീല നിറം നല്‍കിയാണ് തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ''എന്റെ മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ട്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ രഹസ്യമായി മുടി സ്‌ട്രെയിറ്റന്‍ ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളര്‍ ചെയ്യണമെന്ന് തോന്നിയിരുന്നു. ഇപ്പോഴാണ് അതിനു സാധിച്ചത്. തപ്‌സിയുടെ മറ്റ് സൗന്ദര്യ കൂട്ടുകള്‍ ഇവയാണ്.
- വാട്ടര്‍ബേസ്ഡ് മേക്കപ്പും റിമൂവറുമാണ് ഉപയോഗിക്കാറുള്ളത്. കാജല്‍, മസ്‌ക്കാര, ന്യൂട്രല്‍ കളര്‍ ലിപ്‌സ്റ്റിക്ക്, ലിപ്ബാം, ഫേസ് വൈപ്‌സ്...ഇവ എന്നും ബാഗില്‍ കരുതും. ''
- മുടിയില്‍ രാത്രി എണ്ണ പുരട്ടും. പിറ്റേന്ന് കണ്ടീഷണറും ആന്റി-ഫ്രിസ് സിറമും ഉപയോഗിച്ച് മുടി മോയിസ്ചറൈസ് ചെയ്യും.
- തക്കാളി പകുതി അരിഞ്ഞ് മുഖത്തും കഴുത്തിലും പുരട്ടാം. ചര്‍മം തിളങ്ങും.
- അലോവേര ജെല്‍ പുരട്ടുന്നതും നന്ന്.
- മാസത്തില്‍ ഹെയര്‍ സ്പാ ചെയ്യും.
Content Highlights: Beauty Secrets of Actress Thapsee Pannu