ന്റെ ഗര്‍ഭകാല വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. അനുഷ്‌കയുടെ ഗര്‍ഭകാല വസ്ത്രങ്ങള്‍ ഫാഷന്‍ ആരാധകരുടെ പ്രിയം പിടിച്ചു പറ്റിയിരുന്നു. ഈ വര്‍ഷം ആദ്യമാണ് അനുഷ്‌കയ്ക്ക് മകള്‍ പിറന്നത്. 

വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം. വസ്ത്രങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണത്തിന് വലിയ മുതല്‍ക്കൂട്ടാണ് എന്നാണ് അനുഷ്‌കയുടെ അഭിപ്രായം. 'എന്റെ ഗര്‍ഭകാലത്ത് മാത്രം വളരെ കുറച്ച് ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. എന്നാല്‍, ഓരോ വസ്ത്രവും നിര്‍മിക്കാന്‍ പ്രകൃതിയില്‍ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം.' താരം തുടരുന്നു. 

'ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയാല്‍ 200 വര്‍ഷത്തിലധികം ഒരാള്‍ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാന്‍ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്.' അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.   

വസ്ത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം സ്‌നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നല്‍കും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് വസ്ത്രങ്ങള്‍ ലഭിക്കുക. 

Content Higghlights: Anushka Sharma's Maternity Outfits Up for Sale Proceeds to Aid Charitable Cause