വിരാട്- അനുഷ്‌ക ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വിരുന്നിനെത്തുന്ന വാര്‍ത്ത പങ്കുവച്ചത് ബോളിവുഡിലെ മാത്രമല്ല ക്രിക്കറ്റ് ആരാധകര്‍ക്കും സന്തോഷം പകരുന്നതായിരുന്നു. താരങ്ങള്‍ എന്ന രീതിയില്‍ മാത്രമല്ല മനോഹരമായൊരു കുടുംബം എന്നരീതിയിലും വിരുഷ്‌ക ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. പുതിയ സ്റ്റാര്‍കിഡ് 2021 ല്‍ എത്തുന്നമെന്നാണ് ഇവരുടെ പുതിയ പോസ്റ്റ്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന കുറിപ്പോടെ ഗര്‍ഭിണിയായ അനുഷ്‌കയെ ചേര്‍ത്തുപിടിച്ച ചിത്രമാണ് വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അനുഷ്‌കയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

And then, we were three! Arriving Jan 2021 ❤️🙏

A post shared by AnushkaSharma1588 (@anushkasharma) on

ഇന്‍സ്റ്റഗ്രാമില്‍ ഇവരുടെ പോസ്റ്റ് കണ്ട ഫാഷന്‍ ആരാധകരുടെ കണ്ണ് അനുഷ്‌ക അണിഞ്ഞ ആ പോള്‍ക്ക ഡ്രെസ്സിലേക്കാവും ആദ്യം വീണിട്ടുണ്ടാവുക. ലോസാഞ്ചലസ് ബ്രാന്‍ഡായ നിക്കോളാസിന്റെയാണ് പോള്‍ക്കാ ഡോട്ടുള്ള നെറ്റ് മെറ്റീരിയലിലെ ഈ ഡ്രെസ്സ്. വിലയോ 45,000 രൂപയും. 

കൈത്തണ്ടയുടെയും ഡ്രെസ്സിന് താഴെഭാഗത്തെയും റഫിള്‍ ഡീറ്റെയിലിങാണ് ഡ്രെസ്സിനെ മനോഹരമാക്കുന്നത്. ഇതിനൊപ്പം ബസ്റ്റ് ലൈനിലെ ഇലാസ്റ്റിക് കൂടിയാകുമ്പോള്‍ ഡ്രെസ്സ് പെര്‍ഫെക്ട് ഫിറ്റ്.

Content Highlights: All about the Dress Anushka Sharma Picked to Announce her Pregnancy