ബോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെ ഇഷ്ട ഡിസൈനറായ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സ്വര്‍ണനിറമുള്ള ലെഹംഗയില്‍ തിളങ്ങി ബോളിവുഡ് നടി ആലിയാ ഭട്ട്. സ്വര്‍ണനിറമുള്ള ഗോള്‍ഡന്‍ സില്‍ക്ക് വെല്‍വെറ്റ് ലെഹംഗ അണിഞ്ഞ് ആലിയ ഭട്ട് നില്‍ക്കുന്ന ചിത്രം അവരുടെ സ്‌റ്റൈലിസ്റ്റായ ആമി പട്ടേലാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സബ്യസാചിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ami Patel (@stylebyami)

നിറയെ സീക്വന്‍സ് വര്‍ക്കുകളും എംബ്രോയ്ഡറിയും ചെയ്തതാണ് ലെഹംഗ. ലെഹംഗയുടെ ബോഡറുകളിലും എംബ്രോയ്ഡറി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിന് ഇണങ്ങുന്ന സ്ലീവ് ലെസ് വെല്‍വെറ്റ് ബ്ലൗസാണ് ആലിയ അണിഞ്ഞിരിക്കുന്നത്. സാരി വര്‍ക്കും എംബ്രോയ്ഡറിയും ചേര്‍ന്ന ഹെവി വെല്‍വെറ്റ് ദുപ്പട്ടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. 

സബ്യസാചിയുടെ തന്നെ ജ്വല്ലറിയില്‍നിന്നുള്ള സ്വര്‍ണവും എമറാള്‍ഡും ചേര്‍ന്നുള്ള ജിമിക്കി കമ്മല്‍ ആണ് ആലിയ അണിഞ്ഞിരിക്കുന്നത്. 

 

Content highlights: aliya bhat in sabyasachis lehanga, sabyasachi design, celebrity designer