ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഇപ്പോഴിതാ എത്നിക് ലുക്കിലുള്ള ആലിയയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും പുതിയ ചിത്രമായ ആർആർആറിന്റെ പ്രൊമോഷനിൽ നിന്നുളള സാരീ ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചത്. 

അടുത്തിടെ ആർആർആറിന്റെ ട്രെയിലർ ലോഞ്ചിനായി ചുവപ്പു നിറത്തിലുള്ള സാരി ധരിച്ച ആലിയയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ചെന്നൈയിൽ വച്ചു നടന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി ആലിയ സാരിയിൽ ക്ലാസിക് ലുക്കിലെത്തിയത്. 

ടിഫാനി ഗ്രീന്‍ കാഞ്ചിവരം സാരി ധരിച്ച ചിത്രമാണ് ആലിയ പങ്കുവെച്ചത്. ​ഗോൾഡൻ നിറത്തിലുള്ള ഡിസൈനുകളും ​ഗോൾഡൻ ബോർ‍ഡറും സാരിയുടെ ഭം​ഗി കൂട്ടി. സിംപിളായ സ്ലീവ്ലെസ് ബ്ലൗസാണ് ആലിയ സാരിക്കൊപ്പം ധരിച്ചത്. 

പുട്ട്അപ് ബണ്‍ ഹെയര്‍സ്റ്റൈലില്‍ മുല്ലപ്പൂ അണിഞ്ഞതും ജിമിക്കി കമ്മലുമൊക്കെ ആലിയയെ ട്രഡീഷണൽ സുന്ദരിയാക്കി. സാരീലുക്കിനൊപ്പം മിനിമൽ മേക്കപ്പാണ് ആലിയ ചെയ്തത്. 

ആമീ പട്ടേലാണ് ആലിയയുടെ സ്റ്റൈലിസ്റ്റ്. അതിമനോഹരം എന്നാണ് താരത്തിന്റെ സാരീ ചിത്രങ്ങൾക്ക് കീഴെ ആരാധകരുടെ കമന്റുകൾ. 

Content Highlights: alia bhatt in green kanjeevaram silk saree, alia bhatt saree look