കാനിലെ റെഡ് കാര്‍പ്പെറ്റിലെ റാണി താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍.

പീക്കോക്ക് മോട്ടിഫിലുളള ഡ്രമാറ്റിക് പര്‍പ്പിള്‍ ഗൗണ്‍ അണിഞ്ഞെത്തി ആരാധകരേയും ഫാഷന്‍ പ്രേമികളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ. 

Aiswarya
Image: Reuters Pictures

 

പര്‍പ്പിള്‍, പിങ്ക്, ബ്ലാക്ക്, ബ്ലൂ മിക്‌സ്ഡ് ഷേഡിലുള്ള ഫിഷ്‌കട്ട് ഗൗണിന്റെ പ്രത്യേകത പിറകിലേക്ക് നീണ്ട് കിടക്കുന്ന ട്രെയ്ല്‍ ആയിരുന്നു. പ്രശസ്ത ഡിസൈനര്‍ മൈക്കിള്‍ ചിങ്കോയാണ് ഐശ്വര്യയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തവണ കാനില്‍ അണിഞ്ഞെത്തി വാര്‍ത്തകളിലിടം പിടിച്ച ഐശ്വര്യയുടെ സിന്‍ഡ്രല്ല ഗൗണും ഡിസൈന്‍ ചെയ്തത് മൈക്കിള്‍ ആയിരുന്നു. അന്ന് നിരവധി പേരുടെ സഹായത്തോടെയാണ് ഐശ്വര്യ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെച്ചത്. 

aishwarya

ഇത്തവണ ഗൗണിനൊപ്പം വളരെ ലളിതമായ ആക്‌സസറികളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. കല്ലുകള്‍ പതിപ്പിച്ച ഹാങിങ് ഇയറിംഗും മോതിരങ്ങളും മാത്രമായിരുന്നു ആഭരണങ്ങള്‍. മിഡില്‍ പാര്‍ട്ടഡ് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതിനൊപ്പം മേക്കപ്പും ലളിതമാക്കാന്‍ ഐശ്വര്യ ശ്രദ്ധിച്ചിട്ടുണ്ട്. റെഡ് ലിപ്‌സ്റ്റിക് മാത്രമാണ് മേക്കപ്പില്‍ ഹൈലൈറ്റ് ചെയ്തിരുന്നത്. 

അമ്മയ്‌ക്കൊപ്പം പതിവുപോലെ കുഞ്ഞ് ആരാധ്യയും റെഡ് കാര്‍പ്പെറ്റുവരെയെത്തി. അതിമനോഹരമായ ചുവന്ന ഗൗണിലാണ് ആരാധ്യ എത്തിയത്. അമ്മയുടെ കൈ പിടിച്ച് നടക്കുന്നതിനിടയില്‍ കൈയില്‍ തൂങ്ങി കറങ്ങുന്ന ആരാധ്യയുടെ വീഡിയോ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. 

കാനിലെ ഐശ്വര്യയുടെ പതിനേഴാമത്തെ വര്‍ഷമാണിത്. 

 

Circle of Life 💖😍✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on