കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ ഐശ്വര്യാ റായി ബച്ചന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായി കാനിലെത്തിയ ഐശ്വര്യ രണ്ടു ദിവസവും തിരഞ്ഞെടുത്ത ഗൗണുകള്‍ ഏറെ പ്രശംസ നേടി.

പക്ഷെ ആ ഗൗണുകളും ധരിച്ച് റെഡ് കാര്‍പറ്റ് വരെ ഒന്നെത്തിച്ചേരാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഐശ്വര്യ സഹിച്ചത്. മേളയിലെ ആദ്യദിനം മൈക്കല്‍ കിന്‍കോ രൂപകല്‍പന ചെയ്ത ഇളം നീലനിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ്കാര്‍പറ്റിലെത്തിയത്.

പക്ഷെ അവിടം വരെയെത്താന്‍ ഒരുപാടു പേരുടെ സഹായം ഐശ്വര്യക്ക് വേണ്ടി വന്നു. മറ്റൊന്നിനുമല്ല ഭീമാകാരനായ ഗൗണ്‍ കൈകാര്യം ചെയ്യാന്‍ തന്നെ.വാഹനത്തില്‍ നിന്നിറങ്ങുന്ന ഈ വീഡിയോ കണ്ടാല്‍ തന്നെ അക്കാര്യം മനസ്സിലാകും.

ഇതുകൊണ്ട് തീര്‍ന്നെന്ന് കരുതരുത്. വാഹനത്തില്‍ നിന്നിറങ്ങി ആരാധകര്‍ക്ക് ഓട്ടോഗ്രാഫുകളും നല്‍കിയ ശേഷം റെഡ് കാര്‍പറ്റിലെത്തിയത് ദാ ഈ അഞ്ചുപേരുടെ സഹായത്താലാണ്. പടികള്‍ കയറുമ്പോള്‍ ഗൗണിന്റെ ഭാഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ആഷിന് കൈസഹായം നല്‍കുന്നതും കാണാം.

aishwarya rai bachan

ഇനി റെഡ് കാര്‍പറ്റിലെത്തിയ ഐശ്വര്യ ഏറ്റവും മികച്ച പോസുകളില്‍ ക്യാമറയ്ക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇനി രണ്ടാമത്തെ ദിവസത്തെ കാര്യം നോക്കാം. റാഫ് ആന്‍ഡ് റൂസോയുടെ ചുവന്ന ഗൗണിലായിരുന്നു രണ്ടാമത്തെ ദിവസം ഐശ്വര്യ എത്തിയത്.