നെറ്റിയിലൊരു വലിയ ചുവന്ന പൊട്ടും മഷിയെഴുതിയ കണ്ണുകളും അനുമോളുടെ സിംപിള്‍ മേക്കപ്പ് കഴിഞ്ഞു.

ലിപ് ബാം
ചുണ്ടുകള്‍ വരണ്ടിരിക്കാതെ ഭംഗിയായി സൂക്ഷിക്കാന്‍ എപ്പോഴും ലിപ്ബാം കൈയില്‍ കരുതും. മെബില്ലിന്റെ ബേബിലിപ്‌സാണ് ഉപയോഗിക്കുന്നത്.
ചര്‍മസംരക്ഷണത്തിന്
ചര്‍മം വല്ലാതെ വരണ്ടു എന്ന് തോന്നുന്നുമ്പോള്‍ മാത്രം കുറച്ച് മോയ്ചുറൈസര്‍ ഉപയോഗിക്കും. ബോഡിഷോപ്പിന്റെയും ബാത്ത് ആന്‍ഡ് ബോഡി വര്‍ക്ക്‌സിന്റെയും പ്രൊഡക്ടുകളാണ് താല്പര്യം.
ആഴ്ചയിലൊരിക്കല്‍ പാര്‍ലറില്‍ പോയി തലമുടിയില്‍ ഓയില്‍ മസാജ് ചെയ്യും. ദിവസവും മൂന്നുനേരം വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകും.
മൂക്കുത്തി പ്രിയം
കമ്മലും വളയുമൊന്നും ഇല്ലെങ്കിലും മൂക്കുത്തി നിര്‍ബന്ധമാണ്. ഒരു സില്‍വര്‍ മോതിരവും ഒരു ഡയമണ്ട് മൂക്കുത്തിയുമാണ് സ്ഥിരം ആഭരണങ്ങള്‍.
പെര്‍ഫ്യൂം
പെര്‍ഫ്യൂംസും റഗുലറായി ഉപയോഗിക്കില്ല. ഷൂട്ടിന്റെ സമയത്ത് മാത്രമാണ് പെര്‍ഫ്യൂം ഉപയോഗിക്കേണ്ടി വരുന്നത്. മോണ്ട്‌ലെ - മെന്‍ ആണ് ഫേവറേറ്റ്. പവര്‍ഫുള്‍ സ്‌മെല്ലാണ് അതിന്.
കിറ്റിലെ സ്റ്റാര്‍
കണ്‍മഷിയും പൊട്ടും മൂക്കുത്തിയുമാണ് കിറ്റില്‍ പ്രധാനം. കളര്‍ബാറിന്റെ കണ്‍മഷിയാണ് ഉപയോഗിക്കുന്നത്. കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് പൊട്ടുകളാണ് പ്രിയം. ലിപ്സ്റ്റിക്കും കാജലുമെല്ലാം പല നിറത്തിലുള്ളവ വാങ്ങാറുണ്ട്.
നെയില്‍ പോളിഷ്
നെയില്‍പോളിഷിനോടുള്ള ഇഷ്ടം സീസണലാണ്. അവയുടെ നിറങ്ങളോടുള്ള ഇഷ്ടവും മാറിക്കൊണ്ടിരിക്കും. അക്വാ ബ്ലൂവും വൈറ്റുമാണ് ഇപ്പോള്‍ പ്രിയപ്പെട്ട നിറങ്ങള്‍.