നിറം വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടാം
ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.
മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം.
കുക്കുംബര്‍ ജ്യൂസ് ചര്‍മം വെളുക്കാന്‍ നല്ലതാണ്.
കുക്കുംബര്‍ ജ്യൂസിനൊപ്പം അതേ അളവില്‍ നാളികേരപാല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുകയാണെങ്കില്‍ അത് ചര്‍മത്തിന്റെ ഇരുളിമ അകറ്റാന്‍ സഹായിക്കും.
നാളികേരവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.
രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.
Content Highlights: Whitening complexion, Fair Skin, Beauty Tips And Tricks